• Home
  • Kerala
  • കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ; പ്രഖ്യാപനം ഈ മാസം 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും
Kerala

കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ; പ്രഖ്യാപനം ഈ മാസം 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും

കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചു. ഈ മാസം 24ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തും. യുവം പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്

പരിപാടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കൊച്ചിയിൽ നടക്കും. പ്രധാന മന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോയാണിത്. ഏപ്രിൽ 24ന് കൊച്ചി നേവൽ ബെയ്സ് മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനി വരെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുക.

വന്ദേ ഭാരതിൻ്റെ സർവീസിനായുള്ള അറ്റകുറ്റ സൗകര്യങ്ങൾ കൊച്ചുവേളിയിൽ പൂർത്തിയായി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരതിൻ്റെ സർവീസ്. എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയാണ് വേഗത. നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലായിരിക്കും സ്റ്റോപ്പുകൾ.

വന്ദേ ഭാരതിനായി രണ്ട് പിറ്റ് ലൈനുകൾ വൈദ്യുദീകരിച്ചിട്ടുണ്ട്. ഇരട്ടപ്പാതയുള്ളതിനാൽ കോട്ടയം വഴിയാകും സർവീസ് എന്നാണ് ലഭ്യമാകുന്ന വിവരം. യാത്രക്കാരുടെ വർധനവ് അനുസരിച്ച് കോച്ചുകളുടെ എണ്ണവും കൂട്ടിയേക്കും. വിവിധ റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നതിനുള്ള പ്രക്രിയകൾ തുടരുകയാണ്.

Related posts

1 വർഷം 1 കോടി ഫയൽ ; ഇ ഗവേണൻസില്‍ ചരിത്രമെഴുതി ഐഎല്‍ജിഎംഎസ്

Aswathi Kottiyoor

കേ​ര​ള​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ൽ വാ​ക്സി​നേ​ഷ​ൻ കൂ​ട്ട​ണം; നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്രം

Aswathi Kottiyoor

അന്താരാഷ്ട്ര വാഹന രൂപകൽപ്പനാ മത്സരത്തിൽ പങ്കെടുക്കുന്ന ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളജ് ടീമിനെ അനുമോദിച്ചു

Aswathi Kottiyoor
WordPress Image Lightbox