23.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; കണ്ണൂർ ഉൾപ്പെടെ5 ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; കണ്ണൂർ ഉൾപ്പെടെ5 ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: ഇന്നും നാളെയും (ഏപ്രിൽ 13, 14) തൃശൂർ, പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 39 °C വരെ ( സാധാരണയെക്കാൾ 3°C മുതൽ 4°C വരെ കൂടുതൽ ) ഉയരാൻ സാധ്യത. കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും (സാധാരണയെക്കാൾ 2°C മുതൽ 3°C വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

രാജ്യത്തും സംസ്ഥാനത്തും ഇന്നലെ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയിരുന്നു. ഔദ്യോഗികമായി സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ( 39°c) ഇന്നലെ പാലക്കാടും, കരിപ്പൂർ വിമാനതാവളത്തിലും രേഖപെടുത്തി. നേരത്തെ കണ്ണൂരിലും, പാലക്കാടും രേഖപെടുത്തിയ (38.6°c ) ആയിരുന്നു ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ശരാശരി താപനിലയും ഇന്നലെ രേഖപെടുത്തിയിരുന്നു (36.2°c). രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടും ഇന്നലെ മധ്യപ്രദേശിലെ രാജ്ഗഡ് (43°c) രേഖപെടുത്തി.

Related posts

സ്ത്രീകളുടെ ഫോട്ടോകള്‍ അശ്ലീല സൈറ്റുകളില്‍; ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്

Aswathi Kottiyoor

വരുന്നു, ഉന്നതി സ്‌റ്റാർട്ടപ്‌ മിഷൻ ; എസ്‌സി എസ്ടി സംരംഭകർക്ക്‌ കൂടുതൽ സഹായവും സൗകര്യങ്ങളും

Aswathi Kottiyoor

എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും നിരക്ക് ഉയർത്തി.

Aswathi Kottiyoor
WordPress Image Lightbox