25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ജൂൺ വരെ 8,000 കോടി കടമെടുക്കാൻ കേരളം; കഴിഞ്ഞ വർഷം കടമെടുത്തത് 35,339 കോടി
Uncategorized

ജൂൺ വരെ 8,000 കോടി കടമെടുക്കാൻ കേരളം; കഴിഞ്ഞ വർഷം കടമെടുത്തത് 35,339 കോടി

തിരുവനന്തപുരം ∙ ഇൗ സാമ്പത്തിക വർഷത്തിന്റെ ആദ്യ 3 മാസത്തിനുള്ളിൽ ആകെ 8,000 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്നു റിസർവ് ബാങ്കിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഇൗ മാസം 2,000 കോടിയും അടുത്ത മാസം 4,500 കോടിയും ജൂണിൽ 1,500 കോടിയും കടമെടുക്കാനുള്ള അനുമതിയാണ് സർക്കാർ തേടിയത്. റിസർവ് ബാങ്ക് തത്വത്തിൽ കടമെടുപ്പിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും കേന്ദ്രത്തിന്റെ കൂടി അനുമതിക്കു വിധേയമായിട്ടായിരിക്കും അന്തിമ തീരുമാനം.

ബജറ്റ് രേഖകൾ‌ പ്രകാരം ഇൗ സാമ്പത്തിക വർഷം 25,646 കോടി രൂപ പൊതുവിപണിയിൽ നിന്നു കടമെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 22,184 കോടി രൂപയാണ് കടമെടുക്കാൻ നിശ്ചയിച്ചിരുന്നതെങ്കിലും വിവിധ മേഖലകളിലെ മികവ് കണക്കിലെടുത്ത് കേന്ദ്രം അധികതുക കടമെടുക്കാൻ‌ അനുവദിച്ചതിനാൽ ആകെ 35,339 കോടി കടമെടുക്കാനായി. ശരാശരി ഏഴര ശതമാനമെന്ന ഉയർന്ന പലിശ നിരക്കിലായിരുന്നു എല്ലാ വായ്പകളും. മുൻപ് 6 ശതമാനത്തോളം പലിശയ്ക്കു സർക്കാരിനു വായ്പ ലഭിച്ചിരുന്നു.

കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്പകൾ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കി കടമെടുപ്പ് പരിധി വെട്ടിക്കുറച്ചെങ്കിലും അധികതുക അനുവദിച്ചതു കൊണ്ടു കൂടിയാണ് കഴിഞ്ഞ വർഷം ശമ്പളവും പെൻഷനും മുടങ്ങാതിരുന്നത്. നികുതി വരുമാനത്തിലെ വർധനയും പദ്ധതിച്ചെലവുകൾ അടക്കം നിയന്ത്രിച്ചതും സർക്കാരിനു തുണയായി.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള എല്ലാ കുടിശികയും താൽക്കാലികമായി മരവിപ്പിച്ചതിനാൽ ആ ഇനത്തിലും വലിയൊരു ചെലവ് ഒഴിവായിക്കിട്ടി. മേയിൽ സർക്കാർ ജീവനക്കാർ കൂട്ടത്തോടെ വിരമിക്കുന്നതു കണക്കിലെടുത്താണ് 3,500 കോടി രൂപ കടമെടുക്കുന്നത്.

കഴിഞ്ഞ വർഷം കടമെടുത്തത് 35,339 കോടി

10 വർഷം മുതൽ 35 വർഷം വരെ തിരിച്ചടവ് കാലയളവിൽ കഴിഞ്ഞ വർഷം കടമെടുത്തത് 35,339 കോടി രൂപ. 7.31% മുതൽ 7.85 % വരെ പലിശ നിരക്കിൽ 22 തവണയായാണു കടമെടുത്തത്.

Related posts

കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവം; വിഎച്ച്എസ്‍സി, ഹയർസെക്കന്ററി ഉൾപ്പെടെ സ്കൂളുകൾക്ക് നാളെ അവധി

Aswathi Kottiyoor

കാട്ടുപന്നിയെ പിടിക്കാൻ വൈദ്യുത കെണിവെച്ചു, അതേ കെണിയിൽ കുടുങ്ങി ഇടുക്കിയിൽ കർഷകന് ദാരുണാന്ത്യം

Aswathi Kottiyoor

ആത്മഹത്യ ഭീഷണിയുമായി 3ാം നിലക്ക് മുകളിൽ 30 ലധികം വിദ്യാർത്ഥികൾ; സബ് കളക്ടറുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox