26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • എക്‌സ്‌പ്രസ് മാര്‍ട്ടുമായി സപ്ലൈകോ
Kerala

എക്‌സ്‌പ്രസ് മാര്‍ട്ടുമായി സപ്ലൈകോ

സപ്ലൈകോയുടെ കാഴ്‌ചകളുമായി കണ്ണൂർ പൊലീസ് മൈതാനത്ത് എക്‌സ്‌പ്രസ് മാർട്ട്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന-വിപണന മേളയിലാണ് സപ്ലൈകോയുടെ ആധുനിക ഔട്ട്‌ലെറ്റ്.
എഫ്എംസിജി ഉൽപന്നങ്ങൾക്കും സപ്ലൈകോയുടെ ശബരി ഉൽപന്നങ്ങൾക്കും വൻ വിലക്കിഴവും ആകർഷകമായ ഓഫറുകളും ഇവിടെയുണ്ടാകും. സപ്ലൈകോ ശബരി ഹോട്ടൽ ബ്ലെൻഡ് തേയില 500 ഗ്രാം വാങ്ങിയാൽ ശബരി എസ്എഫ്ഡി തേയില 250 ഗ്രാം സൗജന്യമായി നൽകും. ശബരി ഗോൾഡ് തേയില 250 ഗ്രാം വാങ്ങിയാൽ ശബരി എസ്എഫ്ഡി 100ഗ്രാം സൗജന്യമായി നൽകും. തേയിലയ്ക്ക് വിലക്കുറവും നൽകുന്നുണ്ട്. രണ്ട് ലിറ്റർ ശബരി വെളിച്ചെണ്ണയോടൊപ്പം ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ സൗജന്യമായി നൽകുന്നുമുണ്ട്‌.
ശബരി ഉൽപ്പന്നങ്ങൾ കൂടാതെ നൂഡിൽസ്, ടൂത്ത്‌പേസ്റ്റ്, തേൻ, സോപ്പുപ്പൊടി, സോപ്പ്, പെർഫ്യൂം, നെയ്യ്, ബൂസ്റ്റ് , ഹോർലിക്‌സ് തുടങ്ങി നിരവധി സാധനങ്ങൾക്ക് വിലക്കുറവ് ലഭിക്കുന്നുണ്ട്. രാവിലെ 10.30 മുതൽ രാത്രി എട്ടുവരെ എക്‌സ്‌പ്രസ് മാർട്ട് പ്രവർത്തിക്കും.

Related posts

മൂന്നാം ക്ലാസിലെ 56% കുട്ടികൾക്കും മലയാളം വായിക്കാനറിയില്ല: ശരാശരിക്കുമുകളിൽ പ്രാവീണ്യം 16% മാത്രം*

Aswathi Kottiyoor

ബഫർ സോൺ: കുറഞ്ഞത് ഒരു കിലോമീറ്ററെങ്കിലും ഖനന വിലക്ക് നിർബന്ധം

കൃത്രിമ പാര് സൃഷ്ടിക്കാൻ തള്ളുന്നത് ടൺ കണക്കിന് പ്ലാസ്റ്റിക്;ബോധവൽക്കരണം നടത്തണമെന്ന് മത്സ്യത്തൊഴിലാളികൾ

Aswathi Kottiyoor
WordPress Image Lightbox