24.6 C
Iritty, IN
December 1, 2023
  • Home
  • Kerala
  • വോ​ട്ടെ​ണ്ണ​ൽ: സു​ര​ക്ഷ​യ്ക്ക് കേ​ന്ദ്ര​സേ​നയ​ട​ക്കം 30,281 പോ​ലീ​സു​കാ​ർ
Kerala

വോ​ട്ടെ​ണ്ണ​ൽ: സു​ര​ക്ഷ​യ്ക്ക് കേ​ന്ദ്ര​സേ​നയ​ട​ക്കം 30,281 പോ​ലീ​സു​കാ​ർ

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വോ​​​ട്ടെ​​​ണ്ണ​​​ൽ ദി​​​വ​​​സ​​​മാ​​​യ നാ​​​ളെ സം​​​സ്ഥാ​​​ന​​​ത്ത് പൊ​​​തു​​​വേ​​​യും വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​കി​​​ച്ചും ക​​​ർ​​​ശ​​​ന​​​സു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ചു.

വോ​​​ട്ടെ​​​ണ്ണ​​​ൽ ദി​​​ന​​​ത്തി​​​ൽ 3,332 കേ​​​ന്ദ്ര​​​സാ​​​യു​​​ധ പോ​​​ലീ​​​സ് സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 30,281 പോ​​​ലീ​​​സു​​​കാ​​​രാ​​​ണ് ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​വു​​​ക. 207 ഡി​​​വൈ​​​എ​​​സ്പി​​​മാ​​​ർ, 611 ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​ർ, 2,003 എ​​​സ്ഐ- എ​​​എ​​​സ്ഐ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണി​​​ത്. 140 വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 49 ക​​​ന്പ​​​നി കേ​​​ന്ദ്ര​​​പോ​​​ലീ​​​സ് സേ​​​നാം​​​ഗ​​​ങ്ങ​​​ളേ​​​യും നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്.

വോ​​​ട്ടെ​​​ണ്ണ​​​ൽ തീ​​​രു​​​ന്ന​​​തു​​​വ​​​രെ കൗ​​​ണ്ടിം​​​ഗ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ സു​​​ര​​​ക്ഷ​​​യു​​​ണ്ടാ​​​കും. നേ​​​ര​​​ത്തേ രാ​​​ഷ്ട്രീ​​​യ, സാ​​​മു​​​ദാ​​​യി​​​ക സം​​​ഘ​​​ർ​​​ഷം ഉ​​​ണ്ടാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ​​​യു​​​ണ്ടാ​​​വും. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ മു​​​ൻ​​​ക​​​രു​​​ത​​​ൽ അ​​​റ​​​സ്റ്റു​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. വി​​​ജ​​​യാ​​​ഘോ​​​ഷ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ നി​​​രോ​​​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ത്തി​​​നു മു​​​ന്നി​​​ൽ ജ​​​ന​​​ക്കൂ​​​ട്ടം ഉ​​​ണ്ടാ​​​കാ​​​തെ നോ​​​ക്കും. ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​നി​​​ല ഉ​​​റ​​​പ്പാ​​​ക്കും. പ​​​ട്രോ​​​ളിം​​​ഗ് സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ക്കേ​​​ണ്ട ചു​​​മ​​​ത​​​ല അ​​​ത​​​ത് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്കാ​​​ണ്.

എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലേ​​​യും സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രേ​​​യും ഡി​​​വൈ​​​എ​​​സ്പി​​​മാ​​​രേ​​​യും അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാരെ​​​യും ഞാ​​​യ​​​റും തി​​​ങ്ക​​​ളും ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​പാ​​​ല​​​ന​​​ത്തി​​​നാ​​​യി നി​​​യോ​​​ഗി​​​ക്കും. നി​​​ര​​​ത്തു​​​ക​​​ളി​​​ലെ വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യും മ​​​റ്റും ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ത​​​ന്നെ ആ​​​രം​​​ഭി​​​ക്കും. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന അ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

Related posts

വായ്പകള്‍ക്ക് ‘പിഴപ്പലിശ’യില്ല പകരം പിഴത്തുക ; റിസർവ്‌ ബാങ്ക്‌

Aswathi Kottiyoor

നിക്ഷേപ സമാഹരണം ഇന്നു മുതൽ; ലക്ഷ്യം 9,000 കോടി

Aswathi Kottiyoor

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ ഗ്രേഡിംഗ് വരുന്നു

Aswathi Kottiyoor
WordPress Image Lightbox