34.7 C
Iritty, IN
May 17, 2024
  • Home
  • Uncategorized
  • മന്ത്രിമാരുടെ താലൂക്ക് തല അദാലത്ത്; പങ്കെടുക്കാനുള്ള അപേക്ഷയ്ക്ക് സര്‍വീസ് ചാര്‍ജ് ചുമത്തി സർക്കാർ
Uncategorized

മന്ത്രിമാരുടെ താലൂക്ക് തല അദാലത്ത്; പങ്കെടുക്കാനുള്ള അപേക്ഷയ്ക്ക് സര്‍വീസ് ചാര്‍ജ് ചുമത്തി സർക്കാർ


തിരുവനന്തപുരം∙ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ മന്ത്രിമാര്‍ നടത്തുന്ന താലൂക്ക് തല അദാലത്തില്‍ പരാതി നല്‍കാന്‍ സര്‍വീസ് ചാര്‍ജ് അടയ്ക്കണം. അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ് അദാലത്തിലേക്ക് അപേക്ഷിക്കാന്‍ 20 രൂപ സര്‍വീസ് ചാര്‍ജ് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അപേക്ഷ സ്കാന്‍ ചെയ്യാനും പ്രിന്‍റ് എടുക്കാനും പേപ്പറൊന്നിന് മൂന്നു രൂപ വച്ച് വേറെ നല്‍കുകയും വേണം.

തീര്‍പ്പാകാതെ കിടക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിനാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതിപരിഹാര അദാലത്ത് നടത്തുന്നത്. താലൂക്ക് കേന്ദ്രത്തില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതിന് മുൻപ് അക്ഷയ കേന്ദ്രം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ഇതുവഴി അക്ഷയകേന്ദ്രങ്ങള്‍ക്കുണ്ടാകുന്ന ചെലവ് ചൂണ്ടിക്കാണിച്ച് അക്ഷയ ഡയറക്ടര്‍ സര്‍ക്കാരിന് കത്തുനല്‍കി. ഈ കത്ത് പരിഗണിച്ചാണ് പരാതിക്കാരില്‍നിന്നു സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

അപേക്ഷയൊന്നിന് 20 രൂപ സര്‍വീസ് ചാര്‍ജായി നിശ്ചയിച്ചു. ഇതോടൊപ്പം അപേക്ഷക്കായി പേപ്പര്‍ സ്കാന്‍ ചെയ്യുന്നതിന് ഒരു പേപ്പറിന് മൂന്നുരൂപ വച്ച് നല്‍കണം. പ്രിന്‍റെടുക്കാനും മൂന്നുരൂപ വച്ച് നിരക്കു നിശ്ചയിച്ചു. ഐടി വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറിക്കിയിരിക്കുന്നത്. ഈ മാസവും അടുത്ത മാസവുമായാണ് സംസ്ഥാന വ്യാപകമായി പരാതി പരിഹാര അദാലത്തുകള്‍ നടത്തുന്നത്.

ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ അക്ഷയകേന്ദ്രങ്ങളില്‍ വര്‍ഷംതോറും മസ്റ്ററിങ് നടത്തണമെന്നും ഇതിന് 30 രൂപ ഫീസായി നല്‍കണമെന്നും കഴിഞ്ഞദിവസം ധനവകുപ്പ് നിശ്ചയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതി പരിഹാര അദാലത്തില്‍ പങ്കെടുക്കാനുള്ള അപേക്ഷയ്ക്കും സര്‍വീസ് ചാര്‍ജ് ചുമത്തിയിരിക്കുന്നത്. പരാതികള്‍ തീര്‍ക്കാന്‍ കയ്യില്‍നിന്നു കാശുമുടക്കി അദാലത്തില്‍ പങ്കെടുക്കേണ്ട സ്ഥിതിയിലായി ഇതോടെ സാധാരണക്കാര്‍.

Related posts

ആദ്യമായി സംസ്ഥാനത്തെ ആശുപത്രിക്ക് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ മാതൃകയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ച്.

Aswathi Kottiyoor

ഇപിഎഫിൻ്റെ പലിശ കൂട്ടി; മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

Aswathi Kottiyoor

ഗർഭിണിയായ വിദ്യാർഥിനി പീഡനത്തിനിരയായി അവശ നിലയിൽ; മലപ്പുറം സ്വദേശിക്കായി തിരച്ചിൽ.*

Aswathi Kottiyoor
WordPress Image Lightbox