24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • മലപ്പുറത്തു വൻ സ്വർണവേട്ട, മൂന്നര കോടിയിലേറെ മൂല്യം; സ്ത്രീ ഉള്‍പ്പെടെ 6 പേര്‍ പിടിയില്‍
Uncategorized

മലപ്പുറത്തു വൻ സ്വർണവേട്ട, മൂന്നര കോടിയിലേറെ മൂല്യം; സ്ത്രീ ഉള്‍പ്പെടെ 6 പേര്‍ പിടിയില്‍


മലപ്പുറം∙ വിദേശ പാഴ്സല്‍ വഴി ദുബായില്‍നിന്നു സ്വര്‍ണം കടത്തിയ കേസില്‍ മലപ്പുറത്ത് സ്ത്രീയടക്കം ആറു പേര്‍ പിടിയില്‍. മുന്നിയൂര്‍ സ്വദേശിനി അസിയ, മലപ്പുറം സ്വദേശികളായ യാസിര്‍, റനീഷ് കോഴിക്കോട്ടുകാരായ ഷിഹാബ്, ജസീല്‍, യാസിര്‍ എന്നിവരാണ് ഡിആര്‍ഐയുടെ പിടിയിലായത്.

തേപ്പുപെട്ടിയിലും മറ്റ് ഉപകരണങ്ങളിലുമായി ആറു കിലോയിലേറെ സ്വര്‍ണമാണ് ഒളിപ്പിച്ചിരുന്നത്. മൂന്നര കോടിയിലേറെ രൂപ വില വരുന്നതാണ് ഇതെന്നാണ് നിഗമനം. അസിയ, ജസീല്‍, യാസിര്‍ എന്നിവരുടെ മേല്‍വിലാസത്തിലാണ് പാഴ്സല്‍ എത്തിയത്. സ്വര്‍ണക്കടത്തിന്‍റെ സൂത്രധാരനായ ഷിഹാബിനൊപ്പം കോഴിക്കോട് സബ് പോസ്റ്റ് ഓഫിസില്‍ പാഴ്സല്‍ ശേഖരിക്കാനെത്തിയപ്പോഴാണ് ഡിആര്‍ഐ ആറു പേരെയും പിടികൂടിയത്.

പല ആളുകളുടെ മേൽവിലാസത്തിൽ ദുബായിൽനിന്ന് സ്വർണം അയയ്ക്കും. തുടർന്ന് ഈ മേൽവിലാസത്തിലുള്ള ആളുകളുമായി വന്ന് ഷിഹാബ് പാഴ്സൽ ശേഖരിച്ചു പോകുന്നതാണ് പതിവു രീതിയെന്നാണ് കണ്ടെത്തൽ. ഷിഹാബ് നേരത്തെയും പലതവണ വിദേശ പാഴ്സല്‍ വഴി സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ഡിആര്‍ഐ വ്യക്തമാക്കി. കൊച്ചിയിലെ വിദേശ പോസ്റ്റ് ഓഫിസിലെത്തിയ പാഴ്സല്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. അങ്ങനെയാണ് കോഴിക്കോട് പാഴ്സൽ സ്വീകരിക്കാനെത്തിയപ്പോൾ ആറു പേർ പിടിയിലായത്.

Related posts

ചെയ്യും മുമ്പ് ഓര്‍ക്കുക, വലിയ പണി കിട്ടും, ശക്തമായ നിരീക്ഷണം; വോട്ടിംഗ് മെഷീൻ തട്ടിപ്പെന്ന പ്രചാരണത്തിൽ കേസ്

Aswathi Kottiyoor

‘ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും പരിഹാസം; ലോറി ഡ്രൈവറുടെ മരണം, കാർ യാത്രക്കാർക്കെതിരെ അന്വേഷണം വേണമെന്ന് കുടുംബം

Aswathi Kottiyoor

മാലിന്യസംസ്കരണത്തിൽ വീഴ്ച വരുത്തിയാൽ തടവുശിക്ഷ: വ്യവസ്ഥ കർശനമാക്കുന്നു.*

Aswathi Kottiyoor
WordPress Image Lightbox