27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഇനി പടക്കങ്ങള്‍ ട്രെയിനില്‍ കടത്തിയാല്‍ പണികിട്ടും; വിഷുവിന് മുന്നോടിയായി മുന്നറിയിപ്പുമായി ആര്‍പിഎഫ്
Kerala

ഇനി പടക്കങ്ങള്‍ ട്രെയിനില്‍ കടത്തിയാല്‍ പണികിട്ടും; വിഷുവിന് മുന്നോടിയായി മുന്നറിയിപ്പുമായി ആര്‍പിഎഫ്

വിഷുദിനത്തോടനുബനധിച്ച്‌ പടക്കക്കച്ചവടം ഉഷാറാകുമ്പോള്‍ മുന്നറിയിപ്പുമായി റെയില്‍വേ. ട്രെയിനിലൂടെ പടക്കങ്ങള്‍, മത്താപ്പൂ എന്നീ വസ്തുക്കളൊന്നും കടത്താന്‍ ശ്രമിക്കരുത് എന്നാണ് റെയില്‍വേ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പിടിക്കപ്പെടുകയാണെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാം.

പടക്കമോ സമാനമായതോ ആയ അപകടകരമായ വസ്തുക്കള്‍ ട്രെയിനിലൂടെ കടത്തുന്നത് വളരെയധികം ഗൗരവമേറിയ കുറ്റകൃത്യമാണ്. ഈ വിഷയത്തില്‍ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ ബോധവത്കരണം നടത്തുന്നതിനും പരിശോധന ശക്തമാക്കുന്നതിനും ആര്‍.പി. എഫ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്.
സാധാരണ ഗതിയില്‍ വീഷുക്കാലമാകുന്നതോടെ കുടുംബങ്ങള്‍ ഉള്‍പ്പെടെ ഹ്രസ്വദൂരയാത്രയില്‍ പടക്കങ്ങളും മത്താപ്പൂ ഉള്‍പ്പടെ ഉള്ളപ്പടെ ഉള്ളവ വാങ്ങി തീവണ്ടിയില്‍ യാത്ര ചെയ്യാറുള്ളത് പതിവാണ്. കോഴിക്കോട് നിന്ന് കൊയിലാണ്ടി-വടകര ഭാഗങ്ങളിലേക്കും കണ്ണൂര്‍, തലശേരി, മാഹി എന്നിവിടങ്ങളില്‍ നിന്ന് വടകര ഭാഗത്തേക്കുമാണ് കണ്ണൂര്‍, തലശേരി, മാഹി എന്നിവിടങ്ങളില്‍ നിന്ന് വടകര ഭാഗത്തേക്കുമാണ് ഇത്തരത്തില്‍ യാത്രകള്‍ അധികവും. മാഹിയില്‍ പൊതുവെ പടക്കങ്ങള്‍ക്ക് വിലക്കുറവായതിനാല്‍ നിരവധി പേരാണ് ഇവിടെ നിന്നും പടക്കം വാങ്ങി മടങ്ങാറുള്ളത്.

എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള പടക്കക്കടത്ത് പൂര്‍ണമായും തടയുക എന്നതാണ് ആര്‍പിഎഫിന്റെ ലക്ഷ്യം. തീപിടിത്തം ഉണ്ടാവുകയാണെങ്കില്‍ ഇത് വലിയ അപകടത്തത്തിന് വഴിയോരുക്കുമെന്ന് ഉറപ്പാണ്. പടക്കങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നത് ഏത് അളവിലായാലും നടപടി ഉണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു. റെയില്‍വേ ആക്‌ട് 164-ാം വകുപ്പ് പ്രകാരം അപകടമുണ്ടാക്കുന്ന വസ്തുക്കള്‍ ട്രെയിനിലൂടെ കടത്തുന്നത് ഗൗരവകരമായ കുറ്റമാണ്.

നിയമപരമായി ശിക്ഷിക്കപ്പെടാവുന്ന കുറ്റകൃത്യമാണ് ഇതെന്ന് പലര്‍ക്കും അറിയില്ല. ഈ സാഹചര്യത്തിലാണ് റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ ബോധവത്കരണം നടത്തുന്നതിനുള്ള ശ്രമം തുടരുന്നത്. വടകര റെയില്‍വേ സ്‌റ്റേഷനില്‍ വെള്ളിയാഴ്ച ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബോധവത്കരണം നടന്നിരുന്നു.

Related posts

ടാറ്റ എത്തുന്നു; ഊരാളുങ്കൽ സൈബർ പാർക്ക്‌ ഹൗസ്‌ ഫുൾ

Aswathi Kottiyoor

സം​സ്​​ഥാ​ന​ത്ത്​ ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ൽ​കി​ത്തു​ട​ങ്ങി

Aswathi Kottiyoor

നബിദിനാഘോഷത്തിന്റെ ഭാഗമായി മുനീറുൽ ഇസ്ലാം സഭ കമ്മിറ്റിയുടെ കീഴിലുള്ള നബിദിന സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ താലൂക്കാശുപത്രിയിലെ ജീവനക്കാർക്കും

Aswathi Kottiyoor
WordPress Image Lightbox