25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഭിന്നശേഷിക്കാർക്ക് കുറഞ്ഞ‌ നിരക്കിൽ ട്രെയിനിൽ കൂടുതൽ സീറ്റുകൾ
Uncategorized

ഭിന്നശേഷിക്കാർക്ക് കുറഞ്ഞ‌ നിരക്കിൽ ട്രെയിനിൽ കൂടുതൽ സീറ്റുകൾ


ന്യൂഡൽഹി ∙ എസി ചെയർകാറുകളിലും സെക്കൻഡ് സിറ്റിങ് കോച്ചുകളിലും ഭിന്നശേഷിക്കാർക്കു കുറഞ്ഞ നിരക്കിൽ സീറ്റുകൾ നീക്കിവയ്ക്കാൻ റെയിൽവേ തീരുമാനിച്ചു. രണ്ടിലധികം ചെയർകാറുകളും സെക്കൻഡ് സിറ്റിങ് കോച്ചുകളുമുള്ള എല്ലാ ട്രെയിനുകളിലും 2 സീറ്റ് വീതം സെക്കൻഡ് സിറ്റിങ്ങിലും ചെയർകാറുകളിലും ഇവർക്കായി നീക്കിവയ്ക്കും.

സ്ലീപ്പർ ക്ലാസുകളിൽ 4 ബെർത്തുകളും (2 മിഡിൽ, 2 ലോവർ), തേഡ് എസി കോച്ചുകളിൽ 2 ബെർത്തുകളും (ലോവർ, മിഡിൽ ഒന്നു വീതം), തേഡ് ഇക്കോണമിയിൽ 2 ബെർത്തുകളും (ലോവർ, മിഡിൽ ഒന്നു വീതം) ഇളവുകളോടെ ഇപ്പോൾ നൽകുന്നുണ്ട്. ഗരീബ്‌രഥ് ട്രെയിനിലും നാലു ബെർത്തുകൾ നീക്കിവച്ചിട്ടുണ്ടെങ്കിലും നിരക്കിളവില്ല.

Related posts

തോമസ് ഐസക്കിന്റെ ചോദ്യം ചെയ്യല്‍; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനൊരുങ്ങി ഇ.ഡി

Aswathi Kottiyoor

‘എന്റെ മകനെ അതിക്രൂരമായിട്ടാണ് അവർ മർദിച്ചത്, നീതി ലഭിക്കാൻ ഏതറ്റം വരെയും പോകും’

Aswathi Kottiyoor

9 ദിവസം നീണ്ട തെരച്ചിൽ, തമിഴ് സംവിധായകന്റെ മൃതദേഹം ഒടുവിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox