27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ആദ്യമായി കേരളത്തിലെത്തുന്ന വ്യക്തി എന്തിനിങ്ങനെയൊരു കൃത്യം നടത്തി?; തലപുകച്ച് പൊലീസ്
Uncategorized

ആദ്യമായി കേരളത്തിലെത്തുന്ന വ്യക്തി എന്തിനിങ്ങനെയൊരു കൃത്യം നടത്തി?; തലപുകച്ച് പൊലീസ്

കോഴിക്കോട്∙ തീവയ്പ്പിനു മുൻപ് ഷാറുഖ് സെയ്ഫി ട്രെയിനിൽ യാത്ര ചെയ്ത മൂന്നു പേരോടു സംസാരിച്ചത് ആരോട്, ആദ്യമായി കേരളത്തിലേക്ക് എത്തുന്ന ഒരാൾ എന്തിന് ഇങ്ങനൊരു കുറ്റകൃത്യം നടത്തി തുടങ്ങി നിരവധി ചോദ്യങ്ങളാണ് പ്രതി പിടിയിലായതിനു പിന്നാലെ ഉയരുന്നത്. മൂന്നു പേരോട് പ്രതി സംസാരിച്ചിരുന്നുവെന്ന് സഹയാത്രികർ പൊലീസിനു മൊഴി നൽകിയിരുന്നു.

കേരളത്തിലേക്ക് ഷാറുഖ് ആദ്യമായാണ് വരുന്നതെന്ന് അയാളുടെ കുടംബം തന്നെ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ ഇത്തരമൊരു കുറ്റകൃത്യം ആസൂത്രണം ചെയ്തതെങ്ങനെ എന്നതാണ് ചോദ്യം. ധാരാളം ദുരൂഹതകളും അഭ്യൂഹങ്ങളും നിലനിൽക്കുന്ന ഈ കേസിൽ പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങൾക്കു വ്യക്തത വരുത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്.

പ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മഹാരാഷ്ട്ര എടിഎസിന് ഇയാൾ മൊഴി നൽകിയിരുന്നു. ആസൂത്രണം ചെയ്തു നൽകുന്ന മൊഴികളാണെന്ന തോന്നലാണ് ഷാറുഖ് നൽകിയ മൊഴികൾ വിലയിരുത്തുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്കുള്ളത്. കേരള പൊലീസിനോടും ഇതിനോടു സമാനമായ മൊഴിയാകും പ്രതി നൽകുക എന്നാണ് നിഗമനം.

കുറ്റകൃത്യം നടപ്പാക്കാനും പദ്ധതിയൊരുക്കത്തിനുമായി ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ, അങ്ങനെയെങ്കിൽ സഹായം കേരളത്തിന് അകത്തുനിന്നാണോ പുറത്തുനിന്നാണോ, അവർ ആരൊക്കെ, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നോ, കേരളത്തിൽ എത്ര ദിവസം മുൻപ് എത്തി, പെട്രോൾ വാങ്ങിയത് സ്വയമോ അതോ ആരുടെയെങ്കിലും സഹായം തേടിയിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തണം.

പെട്രോൾ ശരീരത്തിലേക്ക് സ്പ്രേ ചെയ്ത് തീ കൊളുത്തുക എന്ന മുൻപെങ്ങും കണ്ടിട്ടില്ലാത്ത രീതിയാണ് ആക്രമണത്തിന് പ്രതി തിരഞ്ഞെടുത്തത്. ‘അൺപ്രഫഷനലായ’ ആക്രമണ രീതിയെന്നാണ് അന്വേഷണ സംഘം ഇതിനെ വിലയിരുത്തുന്നത്.

Related posts

*71 മെഡലുകളുമായി ഇന്ത്യ; ചരിത്രത്തില്‍ ഏറ്റവും വലിയ മെഡല്‍ നേട്ടം*

Aswathi Kottiyoor

കേളകം രാമച്ചി കോളനിയില്‍ മാവോയിസ്റ്റ് സംഘം എത്തി

Aswathi Kottiyoor

മക്കളെ കാണുന്നതിനെ ചൊല്ലി തർക്കം; പാലക്കാട് ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox