• Home
  • Uncategorized
  • അന്ത്യ അത്താഴത്തിന്‍റെ ഓര്‍മ പുതുക്കല്‍; പെസഹ ആചരിച്ച് ക്രൈസ്തവര്‍
Uncategorized

അന്ത്യ അത്താഴത്തിന്‍റെ ഓര്‍മ പുതുക്കല്‍; പെസഹ ആചരിച്ച് ക്രൈസ്തവര്‍


കൊച്ചി ∙ ക്രിസ്തു ശിഷ്യന്മാരോടൊത്ത് പെസഹ ആചരിച്ചതിന്‍റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ഐക്യവും സ്നേഹവുമുള്ള സഭാ സമൂഹമായി നല്ല മാതൃകയാകണമെന്ന് കർദിനാൾ പറഞ്ഞു. ഏവരും സഭയോട് ചേർന്നുനിന്ന് ഐക്യത്തോടെയും ഒരേ മനസോടെയും നീങ്ങണമെന്നും അദ്ദേഹം പെസഹാദിന സന്ദേശത്തിൽ പറഞ്ഞു.

ഡൽഹി ഹൗസ്ഖാസ് സെന്റ് മേരീസ് കത്തീഡ്രലിൽ പെസഹദിന പ്രാർഥനകൾക്ക് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നേതൃത്വം നൽകി. യാക്കോബായ, ലത്തീന്‍, മലങ്കര കത്തോലിക്ക, മാര്‍ത്തോമ്മ സഭകളുടെ പെസഹ ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് നടക്കും.

Related posts

കോട്ടയത്ത് പ്രവാസിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ

Aswathi Kottiyoor

തൊടുപുഴയിൽ പാഴ്‌സല്‍ വണ്ടി വഴിയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറി; പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

Aswathi Kottiyoor

ഇരിട്ടിയിലെ പ്രമുഖ കമ്പ്യൂട്ടർ സ്ഥാപനമായ ശ്രീ ശങ്കരചാര്യ കമ്പ്യൂട്ടർ സെന്റർ ഓണാഘോഷത്തിന് മുന്നോടിയായി ഇരിട്ടി പട്ടണത്തിലൂടെ ഘോഷയാത്ര നടത്തി

Aswathi Kottiyoor
WordPress Image Lightbox