26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ജയിലുകളിൽ മതപരമായ ചടങ്ങുകൾക്ക് വിലക്ക്; സംഘടനകൾക്ക് നൽകിയ അനുമതി റദ്ദാക്കി
Kerala

ജയിലുകളിൽ മതപരമായ ചടങ്ങുകൾക്ക് വിലക്ക്; സംഘടനകൾക്ക് നൽകിയ അനുമതി റദ്ദാക്കി

ജയിലുകളിൽ പുറത്തുനിന്നുള്ള സംഘങ്ങളെത്തി നടത്തുന്ന മതപരമായ ചടങ്ങുകൾക്ക് വിലക്ക്. പ്രാർഥനകൾ, കൗൺസിലിങ് എന്നിവയ്ക്കായി സംഘടനകൾക്ക് നൽകിയ അനുമതി റദ്ദാക്കി. ഇനി മോട്ടിവേഷൻ ക്ലാസുകൾക്ക് മാത്രമാണ് അംഗീകാരം. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യയയാണ് നിർദേശം നൽകിയത്.
വിവിധ സംഘടനകൾ ജയിലിലെത്തി അന്തേവാസികൾക്കായി പ്രാർഥനകളും കൗൺസിലിങ്ങും നടത്താറുണ്ടായിരുന്നു. ഇതിനു ആഭ്യന്തരവകുപ്പാണ് അനുമതി നൽകിയിരുന്നത്. അനുമതി ലഭിച്ചാൽ ഒരു വർഷം വരെ ജയിലിലെത്തി പ്രാർഥനകളും കൗൺസിലിങ്ങും നടത്താം. എന്നാൽ, മതപരമായവ നടത്തേണ്ടതില്ലെന്നും മോട്ടിവേഷൻ ക്ലാസുകൾ നടത്താമെന്നുമാണ് ജയിൽ മേധാവിയുടെ നിർദേശം.

Related posts

ഡോ. ആന്റോ വർഗീസിനെ ഗ്രാമദീപം ഫേസ്ബുക് കൂട്ടായ്മ നാഷണൽ എക്സല്ലൻസ് അവാർഡ് നൽകി ആദരിച്ചു

Aswathi Kottiyoor

ഭക്ഷ്യസബ്‌സിഡി ചെലവ് വെട്ടിക്കുറച്ചു; പട്ടിണിക്കിടാൻ കേന്ദ്രം

Aswathi Kottiyoor

പൊതുമേഖല : കേന്ദ്ര മാതൃകയിൽ ശമ്പള പരിഷ്‌കരണം ; വേതന ഘടനയ്ക്ക് പൊതുചട്ടക്കൂട്

Aswathi Kottiyoor
WordPress Image Lightbox