25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കേരളക്കടുവകൾ കൂടുന്നു, അധികവും വയനാട്ടിൽ; ലോകത്ത് ആകെ കടുവകളുടെ 70% ഇന്ത്യയിൽ
Uncategorized

കേരളക്കടുവകൾ കൂടുന്നു, അധികവും വയനാട്ടിൽ; ലോകത്ത് ആകെ കടുവകളുടെ 70% ഇന്ത്യയിൽ


തിരുവനന്തപുരം ∙ കേരളത്തിൽ കടുവകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടാകും. വയനാട്ടിൽ കടുവകളുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നാണു സംസ്ഥാന വനം വകുപ്പിന്റെ വിലയിരുത്തൽ. ദേശീയ കടു‍വ സംരക്ഷണ അതോറിറ്റി 2021ൽ നടത്തിയ കടുവ സെൻസസിന്റെ റിപ്പോർട്ട് ഈ മാസം 9 ന് പുറത്തു വരുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു മൈസൂരുവിൽ സെൻസസ് റിപ്പോർട്ട് പ്രകാശനം ചെയ്യുക.
2018ലെ കണക്കെടുപ്പു പ്രകാരം കേരളത്തിൽ 190 കടുവകൾ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതിൽ 125 എണ്ണവും വയനാട്ടിലായിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ എണ്ണത്തിൽ 6% വർധനയുണ്ടായെന്നാണു വനം വകുപ്പിന്റെ കണക്കുകൾ. 2018 കണക്കു പ്രകാരം പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിൽ 30 മുതൽ 35 വരെയും പറമ്പിക്കുളം കേന്ദ്രത്തിൽ 25 മുതൽ 30 വരെയും കടുവകൾ ഉണ്ട്.

നാലു വർഷത്തിലൊരിക്കലാണു രാജ്യത്ത് കടുവ സെൻസസ് നടത്തുക. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി, ക്യാമറ ട്രാപ് മാത്രം ഉപയോഗിച്ചാണ് 2021ൽ കടുവകളുടെ വിവരങ്ങൾ ശേഖരിച്ചത്. പുള്ളിപ്പുലി, ചെന്നായ, കരടി എന്നിവയുടെയും ഇവയുടെ ഇരജീ‍വികളുടെയും വിവരങ്ങളും ദേശീയ കടു‍വ സംരക്ഷണ അതോറിറ്റി ശേഖരിച്ചിരുന്നു.

മധ്യപ്രദേശോ കർണാടകയോ?

കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ മധ്യപ്രദേശിനെ പിന്തള്ളി കർണാടക എത്താനും സാധ്യതയുണ്ട്. 2018 ൽ മധ്യപ്രദേശിൽ 526 കടുവകൾ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. കർണാടകയിൽ 524.

ഇത്തവണ കർണാടകയിൽ കടുവകൾ 550–600 വരെയാകാൻ സാധ്യതയുണ്ട്. ലോകത്ത് ആകെ കടുവകളുടെ 70% ഇന്ത്യയിലാണ്.

2006ൽ 46 കടുവകളുണ്ടാ‍യിരുന്ന കേരളത്തിൽ 2010ൽ 71 ആയി ഉയർന്നു. 2014ൽ 136, 2018ൽ 190 ആയും വർധിച്ചു. തമിഴ്നാട്ടിൽ 264 കടുവകൾ ഉണ്ടെന്നും 2018ലെ കടുവ സെൻസസ് റിപ്പോർട്ടിൽ പറയുന്നു.

കൊല്ലപ്പെടുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ്

രാജ്യത്തു കടുവകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി എന്നാണു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2018ൽ കടുവ ആക്രമണത്തിൽ 31 പേരും 19ൽ 50 പേരും കൊല്ലപ്പെട്ടു. 2020ൽ 44 പേരുടെ ജീവൻ നഷ്ടപ്പെട്ടു. കേരളത്തിൽ 2018ലും 19 ലും കടുവ ആക്രമണത്തിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 20ൽ ഒരാൾ കൊല്ലപ്പെട്ടു. ഈ വർഷം ജനുവരിയിൽ വയനാട്ടിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം.

Related posts

വൈദ്യുതി ചാർജ് ഇന്നു മുതൽ പത്തു പൈസ കൂടും.

Aswathi Kottiyoor

ആരോഗ്യ പ്രശ്നങ്ങൾ കാരണം ഗൾഫിൽ നിന്ന് തിരിച്ചെത്തി, സാമ്പത്തിക പ്രശ്നങ്ങളിൽ നട്ടം തിരിഞ്ഞ് ലോട്ടറിക്കച്ചവടം തുടങ്ങി, ഇടിത്തീ പോലെ മകന് സംസാരശേഷിയില്ലെന്ന വെളിപ്പെടുത്തൽ: തൃശൂരിൽ രണ്ടര വയസ്സുകാരനെ കൊലപ്പെടുത്തി ബക്കറ്റിലിട്ട് അച്ഛൻ തൂങ്ങിമരിച്ചു

Aswathi Kottiyoor

മുഴക്കുന്നിൽ “അംഗൻ ജ്യോതി” പദ്ധതി തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox