24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • എസ്‌എസ്‌എൽസി, പ്ലസ്‌ടു മൂല്യനിർണയം ഇന്ന്‌ തുടങ്ങും
Kerala

എസ്‌എസ്‌എൽസി, പ്ലസ്‌ടു മൂല്യനിർണയം ഇന്ന്‌ തുടങ്ങും

സംസ്ഥാനത്ത്‌ എസ്‌എസ്‌എൽസി, രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം തിങ്കളാഴ്‌ച ആരംഭിക്കും. 4.20 ലക്ഷം എസ്‌എസ്‌എൽസി വിദ്യാർഥികളുടെ മൂല്യനിർണയത്തിന്‌ 70 ക്യാമ്പാണ് സജ്ജമാക്കിയത്‌. 26 വരെ നടക്കുന്ന മൂല്യനിർണയത്തിന്‌ 18,000 അധ്യാപകരെ നിയോഗിച്ചു.
42 ലക്ഷം വിദ്യാർഥികളുടെ പ്ലസ്‌ടു മൂല്യനിർണയത്തിന്‌ കാൽ ലക്ഷം അധ്യാപകരെ ചുമതലപ്പെടുത്തി. 80 ക്യാമ്പുണ്ട്‌. മെയ്‌ ആദ്യവാരം ഇവ പൂർത്തിയാകും. സമാന്തരമായി ബുധനാഴ്‌ച ടാബുലേഷൻ പ്രവർത്തനങ്ങൾ പരീക്ഷാഭവനിൽ ആരംഭിക്കും. എസ്‌എസ്‌എൽസി, പ്ലസ്‌ടു ഫലം മെയ്‌ ഇരുപതിനകം പ്രസിദ്ധീകരിക്കും.

വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ എട്ട് മൂല്യനിർണയ കേന്ദ്രത്തിലായി 3500 അധ്യാപകരെ വിന്യസിച്ചു. പ്ലസ്‌ടു പൂർത്തിയായശേഷം പ്ലസ്‌വൺ മൂല്യനിർണയം ആരംഭിക്കും. മുൻ വർഷത്തേതുപോലെ ചില ഹയർ സെക്കൻഡറി കാറ്റഗറി സംഘടനകൾ ക്യാമ്പുകളിൽ പ്രതിഷേധത്തിന്‌ ശ്രമിക്കുന്നുണ്ട്‌. ക്യാമ്പുകളില്‍ എത്താത്ത അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു വ്യക്തമാക്കി.

Related posts

കണ്ണൂർ കലക്ടറേറ്റില്‍ പഞ്ചിംഗ് സംവിധാനം തിങ്കളാഴ്ച മുതൽ

Aswathi Kottiyoor

ഖാദിവസ്ത്രം ധരിക്കുന്നവരുടെ സംഗമം ആഗസ്റ്റ് 15ന്*

Aswathi Kottiyoor

അന്വേഷണത്തിന്‌ പ്രത്യേക സംഘങ്ങൾ പാലക്കാട്ടെ കൊലപാതകം : പഴുതടച്ച്‌ 
അന്വേഷണം ; 13 പേർ കസ്‌റ്റഡിയിൽ.*

Aswathi Kottiyoor
WordPress Image Lightbox