25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മാനദണ്ഡം പാലിക്കാത്ത ഹോട്ടലുകൾക്കെതിരെ കർശന നടപടി
Kerala

മാനദണ്ഡം പാലിക്കാത്ത ഹോട്ടലുകൾക്കെതിരെ കർശന നടപടി

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഹോട്ടലുകൾക്കും ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾക്കും എതിരെ പരിശോധനകൾ ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. 445 സ്ഥാപനങ്ങളിൽനിന്ന് 24.37 ലക്ഷം രൂപയാണ് കഴിഞ്ഞ ഒരു വർഷം നിയമലംഘനങ്ങൾക്ക് പിഴ അടപ്പിച്ചത്.
ജില്ലയിൽ 17,317 സ്ഥാപനങ്ങൾക്ക് രണ്ട് വർഷത്തിനുള്ളിൽ ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷനും 5,075 സ്ഥാപനങ്ങൾക്ക് ഭക്ഷ്യ സുരക്ഷാ ലൈസൻസും നൽകി. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന 59 സ്ഥാപനങ്ങൾക്ക് ഹൈജീൻ റേറ്റിങ് സർട്ടിഫിക്കറ്റും രണ്ട്‌ സ്ഥാപനങ്ങൾക്ക് ഈറ്റ് റൈറ്റ് ക്യാംപസ് സർട്ടിഫിക്കറ്റും നൽകി.
പാചക തൊഴിലാളികൾക്ക് നടത്തുന്ന ഫോസ്റ്റാക്ക് പദ്ധതിയിൽ 4,200 ലേറെ തൊഴിലാളികൾക്ക് പരിശീലനം നൽകി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് പരിശീലനം നൽകിയതും ജില്ലയിലാണ്. 40 പേർ വീതമുള്ള ഒരു ബാച്ചിന് നാലുമണിക്കൂറാണ് പരിശീലനം നൽകുന്നത്. രണ്ട്‌ ജീവനക്കാർക്ക് ഫോസ്റ്റാക്ക് പരിശീലന സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ സ്ഥാപനങ്ങൾക്ക് ഭക്ഷ്യ സുരക്ഷാ ലൈസൻസ് അനുവദിക്കുകയുള്ളൂ. ഹോട്ടൽ തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ, സ്‌കൂൾ പാചക തൊഴിലാളികൾ തുടങ്ങിയവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
ആരാധനാലയങ്ങളിലെ അന്നദാനം മികച്ചതാക്കാൻ നടത്തുന്ന ബോഗ് പദ്ധതിയിൽ ഉൾപ്പെട്ട പറശ്ശനിക്കടവ് മുത്തപ്പൻ ക്ഷേത്രം, അലവിൽ സായ് മഠം എന്നിവിടങ്ങളിൽ ഓഡിറ്റ് പൂർത്തിയാക്കി സർട്ടിഫിക്കേഷൻ നൽകാനുള്ള ഒരുക്കത്തിലാണ്

Related posts

ക​ള​മൊ​ഴി​ഞ്ഞ​ത് 3000 ടൂ​റി​സ്റ്റ് ബ​സു​ക​ള്‍; ഖ​ജ​നാ​വി​ന് വ​ന്‍ ന​ഷ്ടം

Aswathi Kottiyoor

കെ.എസ്.ആര്‍.ടി.സി പെന്‍ഷൻ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും

Aswathi Kottiyoor

കാട്ടാന ശല്യം: നടപടി സ്വീകരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി

Aswathi Kottiyoor
WordPress Image Lightbox