24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കെഎസ്‌ഐഡിസി ഏകോപിപ്പിക്കും ; 22 മുൻഗണനാ മേഖലയിലെ സാധ്യതകൾ പ്രത്യേകം പഠിക്കും
Kerala

കെഎസ്‌ഐഡിസി ഏകോപിപ്പിക്കും ; 22 മുൻഗണനാ മേഖലയിലെ സാധ്യതകൾ പ്രത്യേകം പഠിക്കും

സംസ്ഥാനത്ത്‌ വൻവ്യവസായ കുതിപ്പ്‌ ലക്ഷ്യമിട്ട്‌ സർക്കാർ അംഗീകരിച്ച വ്യവസായനയം നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) ഏകോപിപ്പിക്കും. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും കെഎസ്‌ഐഡിസി എംഡി എസ്‌ ഹരികിഷോറും നേതൃത്വം നൽകും.

പുതിയ നയത്തിൽ പ്രഖ്യാപിച്ച ഭൂരിഭാഗം ഇൻസെന്റീവുകളും കെഎസ്‌ഐഡിസി വഴിയാകും അനുവദിക്കുക. ഇതിന്‌ ഈവർഷം ബജറ്റിൽ പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്‌. ഇൻസെന്റീവുകളും ആനുകൂല്യങ്ങളും അനുവദിക്കാൻ പ്രത്യേക മാർഗരേഖ തയ്യാറാക്കും. അപേക്ഷകൾ പൂർണമായും ഓൺലെൻ സംവിധാനത്തിലാകും.

നയത്തിൽ പ്രഖ്യാപിച്ച 22 മുൻഗണനാ മേഖലകളിലെ സാധ്യതകൾ പ്രത്യേകം പഠിക്കും. അതതു മേഖലയിൽ കൂടുതൽ നിക്ഷേപം എത്തിക്കാനുള്ള സാധ്യതകളാണ്‌ പരിശോധിക്കുക. ഇതിന്‌ എംബിഎ ബിരുദധാരികളെ നിയമിച്ചിട്ടുണ്ട്‌. സർക്കാരിന്റെ വ്യവസായനയം സംരംഭകർക്ക്‌ പരിചയപ്പെടുത്തി പരമാവധി നിക്ഷേപം ഓരോ മേഖലയിലും സ്വരൂപിക്കുകയാണ്‌ ചുമതല. കെഎസ്‌ഐഡിസിയിലെ ഉദ്യോഗസ്ഥരും ചേർന്ന്‌ മേഖലയിലെ നിക്ഷേപ സാധ്യതകൾ വിശകലനംചെയ്യും. തുടർന്ന്‌ പരമാവധി നിക്ഷേപം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കും

2022–-23 സംരംഭക വർഷമായിരുന്നെങ്കിൽ 23–-24 നിക്ഷേപ വർഷമായാണ്‌ സർക്കാർ കണക്കാക്കുന്നത്‌. സംരംഭക വർഷത്തിന്റെ ഭാഗമായി 1.40 ലക്ഷം സംരംഭം സംസ്ഥാനത്ത്‌ പുതുതായി ആരംഭിച്ചു.

പോസിറ്റീവായ പ്രതിഫലനം
വ്യവസായികളുടെ കാഴ്‌ചപ്പാടുകൂടി പ്രതിഫലിക്കുന്ന യാഥാർഥ്യബോധത്തോടെയുള്ള നയത്തിനാണ്‌ അംഗീകാരം നൽകിയത്‌. ഇത്‌ താഴേത്തട്ട്‌വരെ നടപ്പാക്കിയാൽ കേരളത്തിൽ വലിയ മാറ്റമുണ്ടാകും. പുതിയ നയം രൂപീകരിക്കുംമുമ്പ്‌ എല്ലാ വ്യവസായ സംഘടനകളുമായും വ്യവസായമന്ത്രിയടക്കം ചർച്ചചെയ്‌തിരുന്നു. ഈ നയം നടപ്പായാൽ സംസ്ഥാനത്തിന്റെ വ്യവസായരംഗത്ത്‌ പോസിറ്റീവായ പ്രതിഫലനം ഉണ്ടാകും.
സംസ്ഥാനത്തെ വ്യവസായ എസ്‌റ്റേറ്റുകളിൽ നിരവധി യൂണിറ്റുകൾ ഭൂമികൈമാറ്റം ചെയ്യാനാകാതെ പ്രവർത്തനം നിലച്ച സ്ഥിതിയുണ്ട്‌. ഇങ്ങനെയുള്ള ഭൂമി പുതിയൊരാൾക്ക്‌ കൈമാറാനാകും. തൊഴിലാളികൾക്ക്‌ തൊഴിലും ലഭിക്കും. വ്യവസായ ഭൂമി ലഭ്യതയുടെ കാര്യത്തിൽ സംസ്ഥാനത്ത്‌ വലിയ പരിമിതികളുണ്ട്‌. ഈ സാഹചര്യത്തിൽ നിലവിൽ ആർക്കും പ്രയോജനമില്ലാതെ കിടക്കുന്ന സ്ഥലങ്ങൾ ഉപയോഗപ്പെടുത്താനാകുമെന്നത്‌ പുതിയ നയത്തിലെ കീഫാക്ടറാണ്‌

Related posts

സ്‌കൂള്‍ ബസ് ബൈക്കിലിടിച്ച് രണ്ടു കോളേജ് വിദ്യാര്‍ഥികള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം –

Aswathi Kottiyoor

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: വിദഗ്ധ സംഗമവും സെമിനാറും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

ടോക്യോ മിഴി തുറക്കാൻ 100 ദിനങ്ങൾ

Aswathi Kottiyoor
WordPress Image Lightbox