27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു
Uncategorized

പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരം നന്ദാവനത്ത് മകളുടെ വസതിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച പാറ്റൂർ പള്ളി സെമിത്തേരിയിൽ.
17 നോവലുകളും നൂറിലേറെ ചെറുകഥകളുമെഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്കാരമുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നാർമടിപ്പുടവ എന്ന കൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.

മുറിപ്പാടുകൾ എന്ന നോവലാണ് പി.എ ബക്കർ മണിമുഴക്കം എന്ന പേരിൽ സിനിമയാക്കിയത്. ദേശീയ ചലച്ചിത്ര അവാർഡ് അടക്കം ഈ സിനിമ കരസ്ഥമാക്കി. ഇതിന് പുറമെ അസ്തമയം, പവിഴമുത്ത്, അർച്ചന എന്നീ നോവലുകളും സിനിമകൾക്ക് പ്രമേയങ്ങളായിട്ടുണ്ട് ജിവിതം എന്ന നദി’യാണ് സാറാ തോമസ് രചിച്ച ആദ്യ നോവൽ. ദൈവമക്കൾ, വേലക്കാർ തുടങ്ങി വയാനക്കാർ എക്കാലവും ഓർക്കുന്ന കൃതികൾ സമ്മാനിച്ച എഴുത്തുകാരിയാണ് വിടവാങ്ങിയത്.

Related posts

അപകടത്തിൽപ്പെട്ടത് 150 ആംബുലൻസുകൾ, 29 മരണം, 104 പേർക്ക് ഗുരുതര പരിക്ക്; ജാഗ്രത വേണമെന്ന് ഓർമപ്പെടുത്തി എംവിഡി

Aswathi Kottiyoor

സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല; 380 ഒഴിവുകളെന്ന് വിവരം; നികത്താതെ സർക്കാർ

Aswathi Kottiyoor

❇️പക വീട്ടേണ്ട, അറസ്റ്റിന്റെ കാരണം അപ്പോൾ തന്നെ കാണിക്കണം’ – ഇഡിയോട് സുപ്രിം കോടതി

Aswathi Kottiyoor
WordPress Image Lightbox