27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മട്ടന്നൂരിൽ ചാരായ നിർമാണത്തിനിടെ ഒരാൾ എക്സൈസിന്റെ പിടിയിൽ
Uncategorized

മട്ടന്നൂരിൽ ചാരായ നിർമാണത്തിനിടെ ഒരാൾ എക്സൈസിന്റെ പിടിയിൽ


മട്ടന്നൂർ: ചാവശ്ശേരി പറമ്പ് ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ ചാരായം നിർമ്മിക്കുന്നതിനിടെ ഒരാൾ

പിടിയിൽ.പൗർണമി വീട്ടിൽ കെ. പി.മണിയെയാണ് (48) എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദകൃഷ്ണനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ചാരായം വാറ്റാൻ വേണ്ടി പാകപ്പെടുത്തിയ 30 ലിറ്റർ വാഷും കണ്ടെടുത്തു.

എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പി.വി. വത്സൻ,സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ഒ.വിനോദ്, എം.പി ഹാരിസ്, ലിജിന,ധന്യ ദാമോദരൻ എന്നിവരും പങ്കെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

അവയവം മാറി ശസ്ത്രക്രിയ; ഡോക്ടർക്ക് തിരിച്ചടിയായി മെഡിക്കൽ ബോർഡ് റിപ്പോർട്ട്, ചികിത്സാ പിഴവ് സംഭവിച്ചു

Aswathi Kottiyoor

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 139 വയസ്സ്; ഒരുകാലത്ത് രാജ്യത്ത് പടർന്ന് പന്തലിച്ച പാർട്ടി, ഇന്ന് അടിത്തറ വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിൽ

Aswathi Kottiyoor

ഹൃദയാഘാതം മൂലം പിതാവ് മരിച്ചു; പരിചരിക്കാന്‍ ആരുമില്ലാതെ പട്ടിണി കിടന്ന് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox