21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും; വയനാട്ടില്‍ ആകാംക്ഷ.
Uncategorized

കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും; വയനാട്ടില്‍ ആകാംക്ഷ.


ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാവിലെ 11.30 മണിക്ക് മാധ്യമങ്ങള്‍ക്ക് മുന്നിലാണ് പ്രഖ്യാപനം നടത്തുക. ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികള്‍ തമ്മില്‍ ത്രികോണ പോരാട്ടമാണ് നടക്കാനിരിക്കുന്നത്.

കോണ്‍ഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചിരിക്കുന്നത്.

ഇതിനിടെ, രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ വയനാട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നത് സംബന്ധിച്ച് ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്. നേരത്തെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ കമ്മീഷന്‍ അദ്ദേഹത്തിന്‍റെ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് കോടതി ഇടപെടലുകളെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ ഇടയാക്കിയ സൂറത്ത് കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് ഇതുവരെ മേല്‍ക്കോടതിയെ സമീപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, നിയമപോരാട്ടം നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിന് 30 ദിവസത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്.അപ്പീല്‍ നല്‍കാനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന ഘട്ടത്തില്‍ കമ്മീഷന്‍ ധൃതിപ്പെട്ട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നതാണ് ആകാംക്ഷയുണർത്തുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കില്‍ കര്‍ണാടക തിരഞ്ഞെടുപ്പിനോടൊപ്പം നടത്താനാകും സാധ്യത.

Related posts

വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി സൗത്ത് സെൻട്രൽ റെയിൽവേ

Aswathi Kottiyoor

പേരാവൂർ ഇന്ദിരാഭവന് നേരെ ആക്രമണം* *14-06-2022*

Aswathi Kottiyoor

മെമ്മറി കാർഡിലെ നിയമ വിരുദ്ധ പരിശോധന; അന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയുടെ സഹോദരൻ

Aswathi Kottiyoor
WordPress Image Lightbox