23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • റേഷൻ വാങ്ങിയില്ല ; മലപ്പുറത്ത് 2313 കാർഡുകൾ മുൻഗണനാ വിഭാഗത്തിൽനിന്ന് പുറത്ത്.
Uncategorized

റേഷൻ വാങ്ങിയില്ല ; മലപ്പുറത്ത് 2313 കാർഡുകൾ മുൻഗണനാ വിഭാഗത്തിൽനിന്ന് പുറത്ത്.


മലപ്പുറം> തുടർച്ചയായി റേഷൻ വാങ്ങാത്തതിനെ തുടർന്ന് മുൻഗണനാ, സബ്‌സിഡി വിഭാഗത്തിൽനിന്ന്‌ പുറത്തായത്‌ 2313 കാർഡുകൾ. മൂന്നുമാസത്തിലേറെ തുടർച്ചയായി റേഷൻ വാങ്ങാത്തതിനെ തുടർന്നാണ്‌ പിഎച്ച്‌എച്ച്‌, എഎവൈ, എൻപിഎസ് എന്നീ വിഭാഗങ്ങളിൽനിന്ന് കാർഡുകൾ പൊതുവിഭാഗത്തിലേക്ക്‌ മാറ്റിയത്‌.

അന്ത്യോദയ വിഭാഗം (എഎവൈ)– 123, മുൻഗണനാ വിഭാഗം (പിഎച്ച്‌എച്ച്‌)– -1575, മുൻഗണനേതരം സബ്‌സിഡി വിഭാഗം (എൻപിഎസ്‌)–- 615 കാർഡുകളുമാണ്‌ നോൺ പ്രയോരിറ്റി–-നോൺ സബ്‌സിഡി (വെള്ള കാർഡ്‌) വിഭാഗത്തിലേക്ക്‌ മാറ്റിയത്‌.

ജില്ലയിൽ 10,31,952 റേഷൻ കാർഡുകളും 47,02,954 ഉപഭോക്താക്കളുമാണുള്ളത്‌. എഎവൈ വിഭാഗത്തിൽ 50,683 കാർഡുകളും പിഎച്ച്എച്ച് വിഭാഗത്തിൽ 4,12,979 കാർഡുകളും എൻപിഎസ് വിഭാഗത്തിൽ 2,98,375 കാർഡുകളും മുൻഗണനേതര വിഭാഗത്തിൽ 2,69,710 കാർഡുകളുമാണുള്ളത്. കണക്കുകൾ പ്രകാരം സൗജന്യ റേഷന് അർഹതയുള്ളവരിൽ 60 ശതമാനംമാത്രമാണ്‌ റേഷൻ കൈപ്പറ്റുന്നത്.

Related posts

മൂന്നാം മോദി സര്‍ക്കാര്‍ മുസ്ലീം പ്രാതിനിധ്യം പൂര്‍ണമായി ഒഴിവാക്കി,മോദിയുടെ നടപടി ധിക്കാരമെന്ന് കെ സുധാകരന്‍

Aswathi Kottiyoor

ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനെ വർഗീയവാദി എന്നുവിളിച്ചത് അംഗീകരിക്കാനാകില്ല; ഉണ്ണിത്താനെതിരെ കെയുഡബ്ല്യുജെ

Aswathi Kottiyoor

ദുബൈയില്‍ കെട്ടിടത്തില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox