23.6 C
Iritty, IN
November 21, 2024
  • Home
  • Iritty
  • പൂത്തുലഞ്ഞ് കൈവരികൾ – ഇരിട്ടി നഗരം പുതു മോടിയിലേക്ക്
Iritty

പൂത്തുലഞ്ഞ് കൈവരികൾ – ഇരിട്ടി നഗരം പുതു മോടിയിലേക്ക്

ഇരിട്ടി: നഗരസഭയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗൺ സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി കൈവരികളിൽ പൂച്ചെടികൾ സ്ഥാപിക്കുന്ന പ്രവർത്തനത്തിന് തുടക്കമായി. ആദ്യ ഘട്ടമെന്ന നിലയിൽ ടൗണിലെ ഇരു ഭാഗങ്ങളിലെ കൈവരികളിലും പൂച്ചെട്ടികൾ സ്ഥാപിച്ചതോടെ പൂത്തുലഞ്ഞു നിൽക്കുന്ന കൈവരികൾ നഗരത്തിന് പുതു മോടി നൽകുകയാണ്. കൈവരികളിൽ ഇരുമ്പ് പട്ട ഉപയോഗിച്ച് ഹോൾഡറുകൾ സ്ഥാപിച്ചാണ് ചെടികൾ ക്രമീകരിച്ചിരിക്കുന്നത്. വ്യാപാരികളുടെ സഹകരണത്തോടെ ചെടികളുടെ പരിചരണം നടപ്പാക്കും.
കെ എസ് ടി പി റോഡ് നിർണമ്മാണത്തിന്റെ ഭാഗമായി ഇരിട്ടി പാലം മുതൽ കീഴൂർ വരെയുള്ള ഭാഗങ്ങളിൽ റോഡിനിരുവശവും നടപ്പാതയും അതിന് കൈവരികളും സ്ഥാപിച്ചിരുന്നു. കഴിഞ്ഞ മഴക്കാലത്തിനു ശേഷമായിരുന്നു ഇത്തരം നടപ്പാതകളിലും കൈവരികളിലും പൂച്ചെടികളും പച്ചക്കറി വിളകളും അടക്കമുള്ള സസ്യങ്ങൾ വെച്ച് പിടിപ്പിച്ചു കൊണ്ട് നഗരം സൗന്ദര്യ വൽക്കരിക്കാനുള്ള ശ്രമം നഗരത്തിലെ ഏതാനും ചില കച്ചവടക്കാരും ഓട്ടോ ഡ്രൈവർമാരും ചില സന്നദ്ധ സംഘടനകളും തുടങ്ങിയിരുന്നു. ഇതിന് ഏറെ പ്രചോദനമായത് ടൗണിലെ റിച്ചൂസ് റക്സിന് ഉടമ ജയപ്രശാന്തിന്റെ പരിശ്രമമായിരുന്നു. ഇപ്പോഴത്തെ നഗരസഭയുടെ ഇരിട്ടി സൗന്ദര്യ വൽക്കരണ പദ്ധതിയുടെ പ്രചോദനവും ജയപ്രശാന്തിന്റെ ഈ പ്രവർത്തികളാണെന്ന് പറയാം.
ലോറപെൻഡുലം, ലോറാസ്, അഗൻ കീപ്പർ, പാണ്ട ഫൈറ്റേഴ്സ്, കൊളറോമ, കലാത്തിയ, മരമുല്ല, ചൈന ഡോൾ, ബോഗൺ വില്ല, ഡെക്കോമ, നെൽസ്റ്റോമ തുടങ്ങി 50ലേറെ ഇനത്തിൽപ്പെട്ട പുഷ്പിച്ച ചെടികളാണ് ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളത്.
നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ കെ. സോയ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ. രവീന്ദ്രൻ, കെ. സുരേഷ്, ടൗൺ കൗൺസിലർ വി. പി. അബ്ദുൽ റഷീദ്, കൗൺസിലർമാരായ സമീർ പുന്നാട്, പി. രഘു, കെ. മുരളീധരൻ, നഗരസഭാ സെക്രട്ടറി രാകേഷ് പാലേരി വീട്ടിൽ, ക്ളീൻ സിറ്റി മാനേജർ പി. മോഹനൻ, വ്യാപാര വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് റജിതോമസ്, ചുമട്ടുതൊഴിലാളി യൂണിയൻ സെക്രട്ടറി പി. അശോകൻ, ജയപ്രശാന്ത്, ടോമിതൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു.
( പടം – ഇരിട്ടി നഗരം സൗന്ദര്യ വൽക്കരിക്കുന്നതിന്റെ ഭാഗമായി കൈവരികളിൽ സ്ഥാപിച്ച ചെടിച്ചട്ടികൾ വീക്ഷിക്കുന്ന നഗരസഭാ വൈസ് ചെയർമാൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും

Related posts

കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണകിറ്റും , ഓണകോടിയും വിതരണം ചെയ്തു.

Aswathi Kottiyoor

മാക്കൂട്ടം ചുരം പാതയിലെ യാത്രാ നിയന്ത്രണം നീക്കാൻ ഉടനടി നടപടി ഉണ്ടാകുമെന്ന് കുടക് എം എൽ എ യും ജില്ലാ ഭരണകൂടവും

Aswathi Kottiyoor

ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം

Aswathi Kottiyoor
WordPress Image Lightbox