25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യാപകക്ഷാമം ; കേന്ദ്രീകൃത റിക്രൂട്ട്‌മെന്റ്‌ രീതി കേരളം അടക്കമുള്ള തെക്കൻ സംസ്ഥാനങ്ങൾക്ക്‌ വിന
Kerala

കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യാപകക്ഷാമം ; കേന്ദ്രീകൃത റിക്രൂട്ട്‌മെന്റ്‌ രീതി കേരളം അടക്കമുള്ള തെക്കൻ സംസ്ഥാനങ്ങൾക്ക്‌ വിന

കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യാപക ക്ഷാമം അതിരൂക്ഷം. പ്രൈമറി വിഭാഗങ്ങളിൽ പകുതിയിലധികം തസ്‌തികകളും ഒഴിവാണ്‌.

രാജ്യത്താകെ ഒഴിവുള്ള 12,099 തസ്‌തികയിലേക്ക്‌ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട്‌ നിയമന നടപടി ആരംഭിച്ചിട്ടുണ്ടെങ്കിലും കേന്ദ്രീകൃത നിയമനരീതി തുടരുന്നതിനാൽ കേരളം, കർണാടകം, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ അധ്യാപക ക്ഷാമത്തിന്‌ പരിഹാരമുണ്ടാകില്ല.
പുതിയ ദേശീയ വിദ്യാഭ്യാസനയത്തിൽ പ്രാദേശിക റിക്രൂട്ട്‌മെന്റിനെ പ്രോത്സാഹിപ്പിക്കണമെന്നുണ്ടെങ്കിലും പ്രവൃത്തിയിൽ നേരെ മറിച്ചാണ്‌. കേന്ദ്രീയ വിദ്യാലയങ്ങളിൽ ഇത്തവണയും കേന്ദ്രീകൃത റിക്രൂട്ട്‌മെന്റാണ്‌. കഴിഞ്ഞ തവണ റിക്രൂട്ട്‌മെന്റ്‌ കഴിഞ്ഞപ്പോൾ തെക്കൻ സംസ്ഥാനങ്ങളിലെ സ്‌കൂളുകളിൽ നിയമനം ലഭിച്ചവരിൽ മഹാഭൂരിപക്ഷവും രാജസ്ഥാൻ, ഡൽഹി, യുപി തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു.

ഇവർ ഒരു വർഷം കഴിയുമ്പോൾത്തന്നെ ജമ്മു അടക്കമുള്ള റിസ്‌ക്‌ റീജണുകളിലേക്ക്‌ സ്ഥലംമാറ്റം ചോദിക്കും. അതുവഴി അവർ ഇഷ്ട ഇടങ്ങളിലേക്ക്‌ വേഗത്തിൽ എത്തിപ്പെടും. അതത്‌ റീജണിലെ ഒഴിവുകളിലെ നിശ്‌ചിത ശതമാനം സീറ്റുകളിലേക്ക്‌ പ്രാദേശികമായി റിക്രൂട്ട്‌ നടത്തണമെന്ന ആവശ്യം കേന്ദ്രം നിരാകരിച്ചതിനാൽ ഇത്തവണയും സ്ഥിതി മറിച്ചാകില്ല.

കരാർ അധ്യാപകർ 3 ഇരട്ടിയായി
കേന്ദ്രീയ വിദ്യാലയങ്ങളിൽ കരാർ അധ്യാപകരുടെ എണ്ണം മൂന്നു വർഷത്തിനിടെ മൂന്നിരട്ടിയിലേറെയായി. 2020–- -21ൽ 3260 കരാർ അധ്യാപകരായിരുന്നുവെങ്കിൽ 2021–- 22 അധ്യയന വർഷം ഇത്‌ 8105 ആയി. 2022-–- 23ൽ 10,462 കരാർ അധ്യാപകരായി. കഴിഞ്ഞ ഡിസംബർവരെയുള്ള കണക്കാണിത്‌. 2023 ഫെബ്രുവരി വരെയുള്ള കണക്കിൽ 12,099 തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണ്‌.

സ്ഥിരനിയമനങ്ങൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചതോടെയാണ്‌ കേന്ദ്രീയ വിദ്യാലയങ്ങളിലെ തസ്‌തികകളിൽ താൽക്കാലികക്കാർ നിറഞ്ഞത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ടാണ്‌ ഇപ്പോൾ നിയമന നടപടി ആരംഭിച്ചത്‌. ഒഴിഞ്ഞുകിടക്കുന്ന 12,099 തസ്തികയിൽ 6150 ജനറൽ വിഭാഗത്തിലാണ്‌. ഒബിസി–- 3254. എസ്‌സി–- 1802. എസ്‌ടി–- 893 എന്നിങ്ങനെയാണ്‌ സംവരണവിഭാഗങ്ങൾക്കുള്ള തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നത്‌. രാജ്യമാകെ 1249 കേന്ദ്രീയ വിദ്യാലയത്തിൽ 14.28 ലക്ഷം വിദ്യാർഥികളാണുള്ളത്‌. കേരളത്തിൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ 52,305 വിദ്യാർഥികളും 2324 ജീവനക്കാരുമുണ്ട്‌

Related posts

മണ്ഡലകാല തീർഥാടനത്തിന് ഇന്ന് പരിസമാപ്തി.

Aswathi Kottiyoor

പഠനോപകരണങ്ങളുടെ വില നിയന്ത്രിക്കും ; കൺസ്യൂമർ ഫെഡിന്റെ ഇടപെടൽ

കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ;കണ്ണൂരിൽ 819 പേര്‍ക്ക്

Aswathi Kottiyoor
WordPress Image Lightbox