• Home
  • Uncategorized
  • എല്ലാറ്റിനും ഒപ്പം നിന്നു, ഒടുവിൽ പിടിവീണു;ജോസഫി’ലൂടെ സിനിമയിലും.*
Uncategorized

എല്ലാറ്റിനും ഒപ്പം നിന്നു, ഒടുവിൽ പിടിവീണു;ജോസഫി’ലൂടെ സിനിമയിലും.*


പഴയിടം ഇരട്ടക്കൊലക്കേസിൽ ആദ്യം മുതൽ പൊലീസ് സംശയിച്ചത് ഏറ്റവും അടുത്ത ബന്ധുവിനെയാണ്. പക്ഷേ അത് അരുൺ ആകുമെന്നു പൊലീസും കരുതിയില്ല. കൊലപാതകം നാടറിഞ്ഞ സമയം മുതൽ എല്ലാക്കാര്യത്തിനും മുൻനിരയിൽ നിന്നതു തങ്കമ്മയുടെ സഹോദരപുത്രനായ അരുണായിരുന്നു. അന്നു പ്രതിക്ക് 30 വയസ്സ്. ബിഎസ്‌സി കെമിസ്ട്രി ബിരുദധാരി. വീട്ടിലും നാട്ടിലും നല്ല അഭിപ്രായം. സ്കൂൾ, കോളജ് വിദ്യാഭ്യാസ കാലത്തും പേരുദോഷമില്ല.സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകർക്കു മരിച്ചവരുടെ ഫോട്ടോ ആൽബത്തിൽ നിന്ന് എടുത്തുകൊടുത്തതും അരുണാണ്. ആൺമക്കളില്ലാത്ത ദമ്പതികളുടെ മകന്റെ സ്ഥാനത്തു നിന്നു മരണാനന്തര ചടങ്ങുകൾ നിർവഹിച്ചു. പൊലീസ് നായ എത്തിയപ്പോൾ മാത്രം സ്ഥലത്തു നിന്നു മാറി. മരിച്ചവരുടെ മരുമക്കളെ സംശയിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളും അരുൺ അഴിച്ചുവിട്ടു. ജോസഫ്’ എന്ന ചിത്രത്തിലെ ആദ്യസീനിലുള്ള വീട് കണ്ടാൽ പഴയിടത്തെ ഇരട്ടക്കൊലപാതകം നടന്ന വീടല്ലേ ഇതെന്നു സംശയം തോന്നാം. പഴയിടം ഇരട്ടക്കൊലപാതകത്തിലെ ‘ക്രൈംസീൻ’ കണ്ട പൊലീസ് ഉദ്യോഗസ്ഥൻ ഷാഹി കബീറാണു ജോസഫ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത്. തിരക്കഥ തയാറാക്കിയപ്പോൾ മനസ്സിൽ നിന്നു മായാത്ത ആ രംഗം ഷാഹി പുനരാവിഷ്കരിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ചു മൃതദേഹങ്ങൾ ഹാളിൽ കിടക്കുന്നു. മൃതദേഹത്തിനരികെ കോടാലിയും വെട്ടുകത്തിയും. ഭിത്തി പൊളിക്കാൻ ശ്രമിച്ചിരിക്കുന്നു. ചുരുട്ടിയ കലണ്ടർ മേശപ്പുറത്ത്… ഇതെല്ലാം സിനിമയിലും കാണാം. ഫിംഗർ പ്രിന്റ് യൂണിറ്റിലായിരുന്നു അന്നു ഷാഹിക്കു ജോലി. അങ്ങനെയാണു പഴയിടം ഇരട്ടക്കൊലപാതകം നടന്ന വീട്ടിൽ എത്തിയത്.

Related posts

രാജസ്ഥാന്‍ ബിജെപിയിലും കലാപം; ഗഹലോത്തിനൊപ്പം വസുന്ധരയേയും ലക്ഷ്യമിട്ട് ശെഖാവത്.

Aswathi Kottiyoor

ടെലിവിഷൻ സീരിയൽ നടി ഡോ.പ്രിയ അന്തരിച്ചു.

Aswathi Kottiyoor

മന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ മർദിച്ചത് ക്വട്ടേഷൻ സംഘാംഗം’; ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

Aswathi Kottiyoor
WordPress Image Lightbox