28.4 C
Iritty, IN
June 29, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് പട്ടാപ്പകല്‍ കവര്‍ച്ച: പെട്രോള്‍ പമ്പ് മാനേജറില്‍നിന്ന് രണ്ടരലക്ഷം തട്ടിയെടുത്തു.*
Uncategorized

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ കവര്‍ച്ച: പെട്രോള്‍ പമ്പ് മാനേജറില്‍നിന്ന് രണ്ടരലക്ഷം തട്ടിയെടുത്തു.*


തിരുവനന്തപുരം: കണിയാപുരത്ത് പട്ടാപ്പകല്‍ പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്നു. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ കണിയാപുരത്തുള്ള എസ്ബിഐ പള്ളിപ്പുറം ശാഖയുടെ മുന്നില്‍വച്ചാണ് കവര്‍ച്ച നടന്നത്.

ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവല്‍സ് മാനേജര്‍ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ്ബിഐയിലടയ്ക്കാന്‍ പോകവേയാണ് സ്‌കൂട്ടറിലെത്തിയ രണ്ടു പേര്‍ പണം തട്ടിയെടുത്ത് കടന്നുകളഞ്ഞത്. ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവില്‍ നിന്നവര്‍ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിപ്പറിച്ച് സ്‌കൂട്ടറില്‍ക്കയറി അമിത വേഗതയില്‍ കടന്നുകളയുകയായിരുന്നു. ഷാ പിറകെ ഓടിയെങ്കിലും പിടികിട്ടിയില്ല. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നു. സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു.മംഗലപുരം പോലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാക്കള്‍ പോത്തന്‍കോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രിയോടെ ഇവര്‍ സഞ്ചരിച്ച ഹോണ്ട ഡിയോ സ്‌കൂട്ടര്‍ പോത്തന്‍കോട് പൂലന്തറയില്‍ നിന്നും കണ്ടെടുത്തു. പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Related posts

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു; ഉടമ അതീവ ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor

തിരുവനന്തപുരത്ത് KSRTC ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു; 29 പേർക്ക് പരുക്ക്; ഡ്രൈവർമാരുടെ നില ഗുരുതരം

Aswathi Kottiyoor

മഴ തുടരുന്നു, 5 മരണം; കണ്ണൂരിൽ ഒഴുക്കിൽപെട്ട 2 യുവാക്കളിൽ ഒരാൾ മരിച്ചു, ഒരാളെ കണ്ടെത്തിയില്ല

Aswathi Kottiyoor
WordPress Image Lightbox