25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ലൈംഗികാതിക്രമത്തിന്‌ ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമം; കോഴിക്കോട് മെഡിക്കല്‍ കോളേജിൽ 5 പേര്‍ക്ക് സസ്‌പെന്‍ഷന്‍, ഒരാളെ പിരിച്ചുവിട്ടു.*
Uncategorized

ലൈംഗികാതിക്രമത്തിന്‌ ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമം; കോഴിക്കോട് മെഡിക്കല്‍ കോളേജിൽ 5 പേര്‍ക്ക് സസ്‌പെന്‍ഷന്‍, ഒരാളെ പിരിച്ചുവിട്ടു.*


കോഴിക്കോട്
കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ഐസിയുവിൽ പീഡനത്തിനിരയായ രോഗിയുടെ മൊഴി തിരുത്താൻ സമ്മർദം ചെലുത്തിയെന്ന പരാതിയിൽ ആറ്‌ ജീവനക്കാർക്കെതിരെ നടപടി. അഞ്ചുപേരെ സസ്‌പെൻഡ്‌ ചെയ്‌തു. ഒരു താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു. യുവതിയുടെ പരാതിയിലാണ്‌ പ്രിൻസിപ്പൽ ഡോ. കെ ജി സജീത്ത്‌ കുമാറിന്റെ നടപടി.

ഗ്രേഡ് ഒന്ന് അറ്റൻഡർമാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് രണ്ട് അറ്റൻഡർമാരായ പി ഇ ഷൈമ, ഷലുജ, നഴ്സിങ്‌ അസിസ്റ്റന്റ്‌ പ്രസീത മനോളി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ദിവസ വേതന ജീവനക്കാരി ദീപയെ പിരിച്ചുവിട്ടു.

ബുധൻ ഇവർ ഐസിയുവിലെത്തി കേസിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ടുവെന്ന്‌ യുവതി സൂപ്രണ്ടിന്‌ പരാതിനൽകിയിരുന്നു. അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ്‌ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്‌ ഡയറക്ടർക്ക്‌ നിർദേശംനൽകി. തൈറോയിഡ്‌ ശസ്‌ത്രക്രിയ‌ക്ക്‌ വിധേയയായ യുവതി കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ ഐസിയുവിൽ പീഡനത്തിന്‌ ഇരയായത്‌. സംഭവത്തിൽ അറ്റൻഡർ (ഗ്രേഡ്‌ ഒന്ന്‌) വടകര മയ്യന്നൂർ കുഴിപ്പറമ്പത്ത്‌ എം എം ശശീന്ദ്രനെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു.

Related posts

താമരശ്ശേരിയിൽ വീട്ടിൽക്കയറി ഗുണ്ടാ ആക്രമണം; 6 പേർക്ക് പരിക്കേറ്റു, ആക്രമണം പൊലീസിന്റെ നോക്കിനില്‍ക്കെ

Aswathi Kottiyoor

തലസ്ഥാനത്ത് നിന്നും കാണാതായ 12 കാരനെ കണ്ടെത്തിയത് പരിചയക്കാരൻ, റോഡിലൂടെ നടന്ന് പോയത് 5 കിലോമീറ്ററോളം

Aswathi Kottiyoor

ഒരിക്കൽ ശത്രുവായിരുന്ന ജെഡിഎസിന് മണ്ഡ്യയിൽ സീറ്റ് ഒഴിഞ്ഞ് കൊടുത്തത് എന്തിന് ? കാരണം തുറന്ന് പറഞ്ഞ് സുമലത

Aswathi Kottiyoor
WordPress Image Lightbox