ഇരിട്ടി: പടിയൂർ കല്ല്യാട് പഞ്ചയത്തിൽ ഉദ്പാദന മേഖലക്ക് ഊന്നൽ നൽകിക്കൊണ്ട് 39,94,46, 443 കോടി വരവും 39, 54,92, 842 കോടി ചിലവും 39,53, 601 ലക്ഷം നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റിന് അംഗീകാരം. കാർഷിക മേഖലയിൽ കവുങ്ങ് ഗ്രാമം പദ്ധതിക്കായി എട്ട് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കാന്താരി മുളക്, പച്ചമുളക്, കാപ്സികം മുതലായ വ്യത്യസ്ത രീതിയിലുള്ള മുളക് കൃഷി വ്യാപകമാക്കുന്ന പടിയൂർ ചില്ലീസ് പദ്ധതിക്കായി മൂന്ന് ലക്ഷം, ഔഷധ ഗ്രാമം പദ്ധതിക്കായി അഞ്ച് ലക്ഷം, മൃഗ സംരക്ഷണ മേഖലയിൽ പോത്തുകുട്ടി, പെണ്ണാട് വിതരണ പദ്ധതിക്കായി മുപ്പതു ലക്ഷത്തി ഇരുപതിനായിരം, മുറ്റത്തൊരു മീൻതോട്ടം പദ്ധതിക്കായി രണ്ട് ലക്ഷം എന്നിങ്ങിനെ ബജറ്റിൽ വിലയിരുത്തിയിട്ടുണ്ട്. പട്ടികവർഗ്ഗ വികസനം 33 ലക്ഷം, പട്ടികജാതി വികസനം 1751000 ലക്ഷം, വയോജന ക്ഷേമം 10 ലക്ഷം , പാഴ്ചത്തല വികസനം 2 കോടി 96 ലക്ഷം എന്നിവയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പഞ്ചയാത്ത് പ്രസിഡന്റ് ബി. ഷംസുദീന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ആർ. മിനി ബജറ്റ് അവതരിപ്പിച്ചു. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാർ , മറ്റു മെമ്പർമാർ, പഞ്ചായത്ത് സിക്രട്ടറി , മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.