വ്യക്തികൾ കൈവശം വച്ചിട്ടുള്ള 50 സെന്റ് വരെ (20 ആർ)യുള്ള സ്വകാര്യവനഭൂമിക്ക് കൈവശരേഖ നൽകും.
ഇത്തരം ഭൂമിയിൽ താമസയോഗ്യമായ വീടുകളുള്ള ഭൂവുടമകൾക്കാണ് ഇളവ് ലഭിക്കുക. ഇതിനായി തയാറാക്കിയ 2023-ലെ കേരള സ്വകാര്യ വനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും) ഭേദഗതി ബിൽ നിയമസഭ പാസാക്കി.
കൈവശഭൂമിക്ക് കർഷകർ ഹാജരാക്കുന്ന രേഖ “പരിഗണിക്കാവുന്ന തെളിവായി’ സ്വീകരിക്കും. റവന്യു വകുപ്പിന്റെ നിർദേശങ്ങൾ വനംവകുപ്പ് അംഗീകരിച്ചതോടെയാണ് നിയമഭേദഗതി വരുത്തിയത്.