24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഒരുകോടിയും കടന്ന്‌ കെഎസ്‌ആർടിസി വിനോദയാത്ര; ട്രിപ്പിൽ ഗവി ഹിറ്റ്‌
Kerala

ഒരുകോടിയും കടന്ന്‌ കെഎസ്‌ആർടിസി വിനോദയാത്ര; ട്രിപ്പിൽ ഗവി ഹിറ്റ്‌

കുറഞ്ഞ ചെലവിൽ സുരക്ഷിതമായ വിനോദയാത്ര’ എന്ന കെഎസ്‌ആർടിസിയുടെ ടൂർ പാക്കേജ്‌ സഞ്ചാരികൾ നെഞ്ചേറ്റി. ജില്ലയിലെ കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെല്ലിന്റെ വരുമാനം ഒരുകോടി രൂപ കടന്നു. ഏഴ്‌ ഡിപ്പോകളിൽനിന്നായി 1,11,54,404 രൂപയാണ്‌ ലഭിച്ചത്‌. മാവേലിക്കര ഡിപ്പോയാണ്‌ വരുമാനത്തിൽ മുന്നിൽ – 36,54,382- രൂപ. 15 സ്ഥലങ്ങളിലേക്ക്‌ നടത്തിയ ട്രിപ്പിൽ ഗവിയാണ്‌ ഹിറ്റ്‌. 25,56,430 രൂപ ലഭിച്ചു. മലക്കപ്പാറയാണ്‌ ട്രിപ്പുകളുടെ എണ്ണത്തിൽ മുന്നിൽ.

മാവേലിക്കരയുടെ 36,54, 382 വരുമാനത്തിൽ ഗവിയാണ്‌ കൂടുതൽ സംഭാവന ചെയ്‌തത്‌. 11 ട്രിപ്പുകളിൽനിന്നായി 5,55,000 രൂപ ലഭിച്ചു.ഹരിപ്പാട് ആകെ വരുമാനം – -17,53,502. ഗവി ഏഴ്‌ ട്രിപ്പ്‌ –- 4,33700 രൂപ. ആലപ്പുഴ ആകെ വരുമാനം – 15,63,410. ഗവി എട്ട്‌ ട്രിപ്പ്‌ –- 4,16,500. ചെങ്ങന്നൂർ ആകെ വരുമാനം – 14,68,480. ഗവി ആറ്‌ ട്രിപ്പ്‌– 2,98,430. കായംകുളം ആകെ വരുമാനം 11,13,080. ഗവി ഏഴ്‌ ട്രിപ്പ്‌–- 3,66,050. ചേർത്തല ആകെ വരുമാനം –– 8,42,470. ഗവി മൂന്ന്‌ ട്രിപ്പ്–-1,75,750. എടത്വ ആകെ വരുമാനം–- 7,59,080. ഗവി ആറ്‌ ട്രിപ്പ്–- 3,11,000 രൂപ. ഗവി ട്രിപ്പുകളുടെ ആകെ എണ്ണം 50 ആയി. യാത്രികർ 1593.

2021ൽ കേരളപ്പിറവി ദിനത്തിലാണ് കെഎസ്ആർടിസി ആദ്യത്തെ ബജറ്റ് ടൂർ ആരംഭിച്ചത്. വിനോദസഞ്ചാര, വനംവകുപ്പുകളുമായി ചേർന്നാണ് ബജറ്റ് ടൂർ പാക്കേജുകൾ. ഗവി, മലക്കപ്പാറ, അരിപ്പ, വാഗമൺ, മൂന്നാർ, വണ്ടർലാ, മാമലക്കണ്ടം ജംഗിൾ സഫാരി, മൺറോതുരുത്ത്, കൊച്ചി സാഗരറാണി, ആഡംബര കപ്പൽയാത്ര, -കുമരകം ബോട്ടിങ്‌, ഇടുക്കി, റോസ്‌മല, ആലപ്പുഴ പാക്കേജ്, തീർഥയാത്രകൾ എന്നിങ്ങനെയാണ്‌ ജില്ലയിൽ നിന്ന്‌ നടത്തിയ ട്രിപ്പ്‌. ഗവി യാത്രകൾ ആരംഭിച്ചത്‌ ഡിസംബറിലാണ്‌. പുരവഞ്ചി–-ബോട്ടുയാത്ര കൂടി ഉൾപ്പെടുത്തി “കെഎസ്‌ആർടിസി ക്രൂയിസ്‌ ലൈൻ’ എന്ന പേരിൽ പുതിയ ടൂർ പാക്കേജും ആരംഭിക്കുന്നുണ്ട്

Related posts

വാതിൽപടി സേവനം: പണം കണ്ടെത്താൻ സംഭാവന, മേളകൾ.

Aswathi Kottiyoor

തിങ്കളാഴ്‌ച മുതൽ സംസ്ഥാനത്തെ കോടതികളിൽ ഓൺലൈൻ സിറ്റിങ്‌

Aswathi Kottiyoor

സിൽവർ ലൈൻ : വിദേശവായ്‌പ 4 ബാങ്കിൽനിന്ന്‌ ; റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ട വിശദാംശങ്ങളെല്ലാം കൈമാറി

Aswathi Kottiyoor
WordPress Image Lightbox