27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സെന്‍സെക്‌സില്‍ 463 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17.100 കടന്നു.*
Uncategorized

സെന്‍സെക്‌സില്‍ 463 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17.100 കടന്നു.*


മുംബൈ: തുടര്‍ച്ചയായ നഷ്ടത്തിന്റെ ദിനങ്ങള്‍ക്കുശേഷം വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,100 നിലവാരത്തിലെത്തി. സെന്‍സെക്‌സ് 463 പോയന്റ് ഉയര്‍ന്ന് 58,097ലും നിഫ്റ്റി 136 പോയന്റ് നേട്ടത്തില്‍ 17,121ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളും ഉയരാനിടയാക്കിയത്.

അദാനി എന്റര്‍പ്രൈസസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മീഡിയ ഒഴികെയുള്ളവയെല്ലാം നേട്ടത്തിലാണ്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് ഗോപിനാഥന്‍ രാജിവെച്ചതിനെതുടര്‍ന്ന് ടിസിഎസിന്റെ ഓഹരി വിലയില്‍ ഇടിവുണ്ടായി.

Related posts

‘റബ്ബറിന് 250 ആക്കിയാൽ എൽഡിഎഫിനും വോട്ട്, ഒന്നോ രണ്ടോ ചങ്ക് ഉണ്ടായിക്കോട്ടെ, വാഗ്ദാനം മുഖ്യമന്ത്രി പാലിക്കണം’

Aswathi Kottiyoor

നവവധുവിന്റെ ആത്മഹത്യ; ഭർത്താവ് കോടതിയിൽ കീഴടങ്ങി .

Aswathi Kottiyoor

ചിങ്ങം ഒന്നിന് കര്‍ഷക അവകാശദിന പ്രതിഷേധം: ഇന്‍ഫാം

Aswathi Kottiyoor
WordPress Image Lightbox