27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൊച്ചിയിൽ ഇന്നലെ പെയ്തത് ആസിഡ് മഴ?; ജനം ഭീതിയിൽ: പഠനം ആവശ്യപ്പെട്ട് ഹൈബി
Uncategorized

കൊച്ചിയിൽ ഇന്നലെ പെയ്തത് ആസിഡ് മഴ?; ജനം ഭീതിയിൽ: പഠനം ആവശ്യപ്പെട്ട് ഹൈബി


കൊച്ചി∙ ഇന്നലെ കൊച്ചിയിൽ പെയ്ത മഴ ജനങ്ങളിൽ ഭീതി പടർത്തുന്നുവെന്നും നിജസ്ഥിതി അറിയാൻ ദേശീയ ഏജൻസി പഠനം നടത്തണം എന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
കൊച്ചിയിൽ ഇന്നലെ പെയ്ത മഴയിൽ നുരയും പതയും നിറഞ്ഞ വെള്ളം പെയ്തിറങ്ങിയത് പ്രദേശവാസികളിൽ ഭീതി ഉയർത്തിയിരിക്കുകയാണെന്ന് നോട്ടിസിൽ പറയുന്നു. മഴ വെള്ളത്തിൽ ആസ്വാഭാവികമായ രീതിയിൽ ആസിഡ് കലർന്നിട്ടുണ്ടോ എന്നത് ജനങ്ങളുടെ ഭീതിയുടെ തോത് വർദ്ധിപ്പിക്കുന്നു. ഇതിനെ സാധൂകരിക്കുന്ന ചില റിപ്പോർട്ടുകൾ സ്വകാര്യ വ്യക്തികൾ നടത്തിയ ലിറ്റ്മസ് ടെസ്റ്റ് പുറത്തു വിട്ടതിലൂടെ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്രസർക്കാർ നേരിട്ട് സംഭവത്തെക്കുറിച്ച് പഠിച്ച് ഔദ്യോഗികമായ ഒരു പഠന റിപ്പോർട്ട് എത്രയും പെട്ടെന്ന് പുറത്തു വിടണം. ബ്രഹ്മപുരത്തെ തീപിടിത്തത്തിലെ പാരിസ്ഥിതിക ആഘാത പഠനം ഒരു ദേശീയ ഏജൻസിയെ കൊണ്ട് നടത്തിച്ച് ആവശ്യമായ നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും ഹൈബി ആവശ്യപ്പെട്ടു.എറണാകുളത്തെ സംഭവവികാസം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര സർക്കാർ ഭൗതികവും സാമ്പത്തികവുമായ സഹായങ്ങൾ എത്രയും പെട്ടെന്ന് നൽകണമെന്നും ഹൈബി പാർലമെന്റിൽ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ആരോഗ്യമന്ത്രിക്ക് നിവേദനവും സമർപ്പിച്ചിരുന്നു.
കൊച്ചിയില്‍ പെയ്ത വേനല്‍ മഴയില്‍ ആസിഡ് സാന്നിധ്യമെന്ന് ശാസ്ത്ര എഴുത്തുകാരനായ രാജഗോപാല്‍ കമ്മത്ത് ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ആസിഡ് സാന്നിധ്യം തെളിയിച്ചത് ലിറ്റ്മസ് ടെസ്റ്റിലൂടെയാണെന്നു വ്യക്തമാക്കി ചിത്രവും പോസ്റ്റ് ചെയ്തു. ബ്രഹ്മപുരം തീപിടിത്തത്തിനു ശേഷം പെയ്ത ആദ്യ മഴയായിരുന്നു ഇന്നലത്തേത്. കൊച്ചിയിലെ വായുവിൽ രാസമലിനീകരണ തോത് ക്രമാതീതമായി വർധിച്ചെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ ഈ വർഷത്തെ വേനൽ മഴയിൽ രാസപദാർഥങ്ങളുടെ അളവു കൂടുതലായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ബ്രഹ്മപുരം തീപിടിത്തത്തിനുശേഷം രാസബാഷ്പ കണികകൾക്കു പുറമേ സൾഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ്, കാർബൺ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം10 കരിമാലിന്യത്തിന്റെ അളവും വർധിച്ചു. അന്തരീക്ഷത്തിലെ നൈട്രജൻ ഡയോക്സൈഡ് (NO2), സൾഫർ ഡയോക്സൈഡ് (SO2) എന്നിവയുടെ അളവും വർധിക്കുന്നതായി സിപിസിബി രാസമാപിനികൾ നൽകുന്ന ഡേറ്റയിലുണ്ട്. ഇതോടെ ആദ്യ വേനൽമഴയിൽ സൾഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയുടെ അളവു വർധിക്കാൻ സാധ്യതയുണ്ടെന്നു പരിസ്ഥിതിശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകിയിരുന്നു.

Related posts

ജലസാഹസികതയുടെ ഭാഗമായ വൈറ്റ് വാട്ടർ കയാക്കിങ്ങിൻ്റെ സാധ്യതകൾ ചീങ്കണ്ണിപ്പുഴയിലും: പരിശോധന നടത്തി

Aswathi Kottiyoor

മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ ഭീഷണി; സഹികെട്ട് പരാതി നല്‍കി, ഒടുവില്‍ അരുംകൊല.

Aswathi Kottiyoor

ട്രെയിൻ യാത്രികർ ശ്രദ്ധിക്കുക! ഈ ട്രെയിനുകളുടെ സമയവും ടെർമിനലുകളും മാറിയിരിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox