24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഭോപ്പാൽ വാതകദുരന്തം: 7,844 കോടി അധിക നഷ്ടപരിഹാരം വേണമെന്ന കേന്ദ്ര ഹർജി സുപ്രീം കോടതി തള്ളി
Kerala

ഭോപ്പാൽ വാതകദുരന്തം: 7,844 കോടി അധിക നഷ്ടപരിഹാരം വേണമെന്ന കേന്ദ്ര ഹർജി സുപ്രീം കോടതി തള്ളി

മൂവായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ 1984ലെ ഭോപ്പാൽ വാതകദുരന്തത്തിന് യൂണിയൻ കാർബൈഡിൽ നിന്ന് കൂടുതൽ നഷ്ടപരിഹാരം ഈടാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാരിന്റെ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജി തള്ളിയത്. റിസർവ് ബാങ്കിന്റെ പക്കലുള്ള 50 കോടി രൂപ നഷ്ടപരിഹാര വിതരണത്തിന് ഉപയോഗിക്കണമെന്ന്‌ കേന്ദ്രത്തോട് സുപ്രീം കോടതി നിർദേശിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച വിഷയം രണ്ടു പതിറ്റാണ്ടിന് ശേഷം ഉന്നയിക്കുന്നതിന്റെ യുക്തി വിശദീകരിക്കാൻ കഴിയാത്ത കേന്ദ്ര സർക്കാർ നടപടിയില്‍ സുപ്രീം കോടതി അതൃപ്‌തി രേഖപ്പെടുത്തി.

നഷ്ടപരിഹാരത്തിൽ കുറവുണ്ടെങ്കിൽ നികത്തേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും ഇരകൾക്കായി ഇൻഷുറൻസ് എടുക്കാതിരുന്നത് സർക്കാരന്റെ വീഴ്ചയാണെന്നും കോടതി വിലയിരുത്തി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് അഭയ് എസ്.ഓക്ക, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ജെ.കെ.മഹേശ്വർ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ച് ജനുവരി 12ന് തിരുത്തൽ ഹർജിയിൽ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കേസ് പുനരാരംഭിക്കണമെന്നും വാതക ചോർച്ചാ ദുരന്തത്തിന് ഇരയായവർക്ക് 7,844 കോടി രൂപയുടെ അധിക നഷ്ടപരിഹാരം നൽകാൻ യൂണിയൻ കാർബൈഡിന് നിർദേശം നൽകണമെന്നുമായിരുന്നു കേന്ദ്രസർക്കാരിന്റെ തിരുത്തൽ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. 1989-ലെ ഒത്തുതീർപ്പിന്റെ സമയത്ത് മനുഷ്യജീവനും പരിസ്ഥിതിക്കും വരുത്തിയ യഥാർഥ നാശത്തിന്റെ വ്യാപ്തി ശരിയായി വിലയിരുത്താൻ കഴിഞ്ഞില്ലെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം.

1989ലാണ് 715 കോടി രൂപ നഷ്ടപരിഹാരം നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയുണ്ടാകുന്നത്. ഇതിനെതിരെ അന്ന് സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി കോടതി തള്ളിയിരുന്നു. തുർന്ന് 2010ലാണ് അധിക നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് തിരുത്തൽ ഹർജി നൽകിയത്.

Related posts

താലൂക്കാസ്പത്രി വികസനം:ഡോക്ടർമാർ തടസപ്പെടുത്തുന്നുവെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങി

Aswathi Kottiyoor

*എന്നെ നയിക്കുന്നത് എന്റെ ബോദ്ധ്യമാണ്, കോണ്‍ഗ്രസ് തകരരുതെന്ന ബോദ്ധ്യം-ശശി തരൂര്‍

Aswathi Kottiyoor

മകളുടെ മുന്നിലിട്ട് പിതാവിനെ തല്ലിയ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.

Aswathi Kottiyoor
WordPress Image Lightbox