സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ 110 ജൂനിയർ ഇംഗ്ലീഷ് അധ്യാപകർ പുറത്താകുംതിരുവനന്തപുരം: സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജൂനിയർ ഇംഗ്ലീഷ് അധ്യാപകരായ 110 പേർ ഈ മാസം അവാസാനത്തോടെ ജോലിയിൽ നിന്നും പുറത്താകും. കഴിഞ്ഞ അധ്യയന വർഷത്തെ തസ്തിക നിർണയത്തിൽ കുറവു വന്ന തസ്തികകളിൽ ഉൾപ്പെട്ട ഇവരെ ഈ വർഷം സൂപ്പർ ന്യൂമററി തസ്തികയിൽ നിലനിർത്തുകയായിരുന്നു.
ഇതിന്റ കാലാവധി ഈ മാസം 31ന് അവസാനിക്കുമെന്നു വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. കുട്ടികളുടെ എണ്ണവും ബാച്ചും അനുസരിച്ച് ആഴ്ചയിൽ ഏഴ് ഇംഗ്ലീഷ് പീരിയഡിൽ താഴെയുള്ള സ്കൂളുകളിലെ തസ്തികയിലുണ്ടായിരുന്നവരാണ് ഈ അധ്യാപകർ.
പുറത്താക്കുന്നവരെ റഗുലർ തസ്തിക ഉണ്ടാകുന്ന മുറയ്ക്ക് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ പുനർനിയമനം നടത്തുമെന്നാണ് വിവരം.