24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ന​ഷ്ട​ത്തി​ൽ കൂ​പ്പു​കു​ത്തി ക്ഷീ​ര​മേ​ഖ​ല.
kannur

ന​ഷ്ട​ത്തി​ൽ കൂ​പ്പു​കു​ത്തി ക്ഷീ​ര​മേ​ഖ​ല.

കേ​ള​കം: ന​ഷ്ട​ത്തി​ൽ കൂ​പ്പു​കു​ത്തി ക്ഷീ​ര​മേ​ഖ​ല. വൈ​ക്കോ​ലി​നു പു​ല്ലി​നും -120 രൂ​പ. കാ​ലി​ത്തീ​റ്റ, ഗോ​ത​മ്പ്, ത​വി​ട്, പി​ണ്ണാ​ക്ക് – 200 രൂ​പ. ഒ​രു പ​ശു​വി​ന് ഒ​രു ദി​വ​സ​ത്തെ ശ​രാ​ശ​രി​ച്ചെ​ല​വ് 320 രൂ​പ. പ​ത്തു​ലി​റ്റ​ർ പാ​ൽ ല​ഭി​ക്കു​ന്ന പ​ശു​വി​ന് ക്ഷീ​ര​ക​ർ​ഷ​ക​ന് ലി​റ്റ​റി​ന് 40 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കു​ക 400 രൂ​പ. മി​ച്ചം 80 രൂ​പ മാ​ത്രം. ഇ​താ​ണ് ഒ​രു ദി​വ​സ​ത്തെ ക്ഷീ​ര​ക​ർ​ഷ​ക​ന്‍റെ അ​വ​സ്ഥ. ക​ർ​ഷ​ക​ന്‍റെ അ​ധ്വാ​ന​ത്തി​ന്‍റെ മൂ​ല്യം കൂ​ടി ക​ണ​ക്കാ​ക്കു​മ്പോ​ൾ ന​ഷ്ട​ക്ക​ണ​ക്കു​ക​ളാ​ണ് ക്ഷീ​ര​മേ​ഖ​ല​യ്ക്ക് പ​റ​യാ​നു​ണ്ടാ​കു​ക.
വേ​ന​ൽ ക​ടു​ത്ത​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. തീ​റ്റ​പ്പു​ല്ലി​ന് പു​റ​മേ ജ​ല​ക്ഷാ​മ​വും ഏ​റി. ചൂ​ട് കൂ​ടി​ത്തു​ട​ങ്ങി​യ​തോ​ടെ പാ​ൽ ഉ​ത്പാ​ദ​നം കു​റ​ഞ്ഞു തു​ട​ങ്ങി.
പ​ച്ച​പ്പു​ല്ലി​ന് ക്ഷാ​മ​മേ​റി​യ​തോ​ടെ അ​യ​ൽ സം​സ്ഥാ​ന​ത്തു​നി​ന്ന് എ​ത്തി​ക്കു​ന്ന വൈ​ക്കോ​ലാ​ണ് പ​ശു​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. 30 കി​ലോ​യോ​ളം തൂ​ക്ക​മു​ള്ള ഒ​രു​കെ​ട്ട് വൈ​ക്കോ​ലി​ന് 400 രൂ​പ​യാ​ണ് വി​ല. തി​രി​ക്ക​ച്ചി​ക്ക്‌ ഒ​രു കെ​ട്ടി​ന് 32-35 രൂ​പ​യും. ഉ​യ​ർ​ന്ന വി​ല​യ്ക്കു​പോ​ലും വൈ​ക്കോ​ൽ കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന​ട​ക്കം വൈ​ക്കോ​ൽ എ​ത്തു​ന്നി​ല്ല. കൂ​ടാ​തെ കാ​ലി​ത്തീ​റ്റ​വി​ല ഉ​യ​ർ​ന്ന​തും തി​രി​ച്ച​ടി​യാ​യി. 50 കി​ലോ കാ​ലി​ത്തീ​റ്റ​യ്ക്ക് 1530 മു​ത​ൽ 1600 രൂ​പ​വ​രെ​യാ​ണ് വി​ല. വൈ​ക്കോ​ലി​നും കാ​ലി​ത്തീ​റ്റ​യ്ക്കും വി​ല ഉ​യ​ർ​ന്ന​തി​ന് അ​നു​സൃ​ത​മാ​യി പാ​ൽ​വി​ല വ​ർ​ധി​ക്കാ​ത്ത​തും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​ണ്.
ക്ഷീ​ര​സം​ഘ​ങ്ങ​ൾ പാ​ലി​ന് 45 രൂ​പ വ​രെ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും കൊ​ഴു​പ്പ​നു​സ​രി​ച്ച് തു​ക​യി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ണ്ട്. 43 രൂ​പ​യ്ക്ക​ടു​ത്താ​ണ് ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​ർ​ക്കും ല​ഭി​ക്കു​ന്ന​ത്.
വേ​ന​ൽ ക​ന​ക്കു​ന്ന​തോ​ടെ പാ​ലു​ത്പാ​ദ​നം കു​റ​ഞ്ഞ് വ​രു​മാ​നം കു​റ​യു​ന്ന ക്ഷീ​ര ക​ർ​ഷ​ക​ർ കാ​ലി​ത്തീ​റ്റ, വൈ​ക്കോ​ൽ തു​ട​ങ്ങി​യ​വ​യും കു​റ​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. ഇ​തോ​ടെ പാ​ലു​ത്പാ​ദ​ന​ത്തി​ൽ വീ​ണ്ടും കു​റ​വു​ണ്ടാ​കു​ന്നു.
സ​ഹാ​യ​ങ്ങ​ൾ ന​ൽ​ക​ണം
സം​സ്ഥാ​ന​ത്ത് പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ൻ വി​വി​ധ​ങ്ങ​ളാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. കാ​ലി​ത്തീ​റ്റ​യ്ക്ക് സ​ബ്‌​സി​ഡി, ക​ന്നു​കു​ട്ടി​ക​ൾ​ക്ക് സ​ബ്‌​സി​ഡി നി​ര​ക്കി​ലു​ള്ള തീ​റ്റ വി​ത​ര​ണം, തീ​റ്റ​പ്പു​ൽ കൃ​ഷി​ക്കു​ള്ള സ​ഹാ​യം, ക​റ​വ​യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള സ​ഹാ​യം, തൊ​ഴു​ത്ത് നി​ർ​മാ​ണ​ത്തി​നു​ള്ള സ​ഹാ​യം എ​ന്നി​വ പ​ല​പ്പോ​ഴാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ട​ങ്കി​ലും വേ​ന​ൽ ക​ണ​ക്കി​ലെ​ടു​ത്ത് മ​ല​യോ​ര​ത്തെ ക്ഷീ​ര​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ ന​ൽ​ക​ണം.
സ​ർ​ക്കാ​ർ സം​രം​ഭ​മാ​യ കേ​ര​ള ഫീ​ഡ്‌​സ്, മി​ൽ​മ എ​ന്നി​വ​യു​ടെ കാ​ലി​ത്തീ​റ്റ​ക​ൾ​ക്ക് വി​ല കൂ​ട്ടു​ന്ന​ത​നു​സ​രി​ച്ച് സ്വ​കാ​ര്യ ക​മ്പ​നി​ക​ളും വി​ല വ​ർ​ധി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ മാ​ണു​ള്ള​തെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Related posts

കൂരിരുട്ടിൽ പഴശ്ശി ഉദ്യാനം ;വിനോദ സഞ്ചാരികൾ ഉദ്യാനത്തിൽ പ്രവേശിക്കാതെ മടങ്ങി

Aswathi Kottiyoor

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1057 പേര്‍ക്കെതിരെ കേസെടുത്തു……….

Aswathi Kottiyoor

ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് വി​ദ്യാ​ർ​ഥി​നി​ക്ക് മൊ​ബൈ​ൽ ന​ൽ​കി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം

Aswathi Kottiyoor
WordPress Image Lightbox