24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • താലൂക്ക്‌ അദാലത്ത് ; ലക്ഷ്യം പരാതിരഹിത കേരളം , നേതൃത്വം മന്ത്രിമാർക്ക്
Kerala

താലൂക്ക്‌ അദാലത്ത് ; ലക്ഷ്യം പരാതിരഹിത കേരളം , നേതൃത്വം മന്ത്രിമാർക്ക്

നാടിന്റെ വികസന പ്രശ്‌നങ്ങൾ നേരിട്ടറിയാനും അവയ്ക്ക് പരിഹാരം കാണാനും മന്ത്രിമാർ ജനങ്ങളിലേക്ക്‌. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായാണ്‌ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ സംഘടിപ്പിക്കുന്നത്‌. ഏപ്രിൽ, മെയ് മാസങ്ങളിലാണ്‌ താലൂക്ക്‌ ആസ്ഥാനങ്ങളിൽ പരാതി പരിഹാര അദാലത്തുകൾ.

കലക്ടറേറ്റിലെയും അതത്‌ താലൂക്കിലെയും വകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിക്കും. അദാലത്ത്‌ നടത്തിപ്പിനായി ജില്ലാതലത്തിൽ മന്ത്രിമാർക്ക്‌ മന്ത്രിസഭാ യോഗം ചുമതല നിശ്ചയിച്ചു നൽകി. നടത്തിപ്പ്, സംഘാടനം എന്നിവ കലക്ടർമാരുടെ ചുമതലയിലായിരിക്കും. അദാലത്തിലേക്ക്‌ പരിഗണിക്കേണ്ട പരാതികൾ ഏപ്രിൽ ഒന്നുമുതൽ 10 വരെ പ്രവൃത്തി ദിവസങ്ങളിൽ സ്വീകരിക്കും. ഓൺലൈനായും നേരിട്ടും അക്ഷയ കേന്ദ്രങ്ങൾവഴിയും താലൂക്ക് ഓഫീസുകളിലും പരാതി നൽകാം. ഇതിനായി ഓൺലൈൻ സംവിധാനം ഒരുക്കാനും നിർദേശിച്ചു.

പരി​ഗണിക്കുന്ന വിഷയങ്ങൾ
● പോക്കുവരവ്, അതിർത്തി നിർണയം, തരംമാറ്റം, അനധികൃത നിർമാണം, ഭൂമി കൈയേറ്റം ഉൾപ്പെടെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങൾ

● സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, നിരസിക്കൽ

● റവന്യു റിക്കവറി-, വായ്‌പ തിരിച്ചടവിനുള്ള ഇളവുകളും സാവകാശവും


● തണ്ണീർത്തട സംരക്ഷണം


● വീട്, വസ്‌തു, -ലൈഫ് പദ്ധതി, വിവാഹ–- പഠന ധനസഹായം മുതലായ ക്ഷേമപദ്ധതികൾ


● പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം


● സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശിക ലഭിക്കൽ, പെൻഷൻ അനുവദിക്കൽ ആവശ്യം 


● പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്‌കരണം

● തെരുവുനായ സംരക്ഷണം, ശല്യം

● അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുക


● തെരുവുവിളക്കുകൾ

● അതിർത്തി തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും

● വയോജന സംരക്ഷണം

● കെട്ടിട നമ്പർ, നികുതി തുടങ്ങി കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ


● പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും

● ചികിത്സാ ആവശ്യങ്ങൾക്കുള്ള റേഷൻകാർഡ് (എപിഎൽ, ബിപിഎൽ)

● വന്യജീവി ആക്രമണങ്ങളിൽനിന്ന്‌ സംരക്ഷണം, നഷ്ടപരിഹാരം

വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ച പരാതികൾ/ അപേക്ഷകൾ

● വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം

● കൃഷിനാശത്തിനുള്ള സഹായങ്ങൾ

● കർഷിക വിളകളുടെ സംഭരണവും വിതരണവും വിള ഇൻഷുറൻസ്

● ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ പരാതികൾ, പ്രശ്‌നങ്ങൾ

● മത്സ്യബന്ധന തൊഴിലാളികളുടെ ക്ഷേമ, വികസന പ്രവർത്തനങ്ങൾ

● ആശുപത്രികളിലെ മരുന്ന് വിതരണം, ക്ഷാമം

● ശാരീരിക –-ബുദ്ധി–- മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ

● വിവിധ ക്ഷേമനിധി ബോർഡുകളുടെ ആനുകൂല്യങ്ങൾ

● എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ 


● വ്യവസായ സംരംഭങ്ങൾക്ക്‌ അനുമതി.

Related posts

മുഖ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കായി; കെഎസ്ആർടിസിയിൽ ഒരാഴ്ച കഴിഞ്ഞിട്ടും ശമ്പളമില്ല

Aswathi Kottiyoor

സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് കടിഞ്ഞാണിടാൻ സര്‍ക്കാര്‍ പാനല്‍

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor
WordPress Image Lightbox