24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • മുത്തങ്ങയിലും തോല്‍പെട്ടിയിലും വിനോദസഞ്ചാരം നിരോധിച്ചു
Kerala

മുത്തങ്ങയിലും തോല്‍പെട്ടിയിലും വിനോദസഞ്ചാരം നിരോധിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ മുത്തങ്ങ, തോല്‍പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ ഏപ്രില്‍ 15 വരെ വിനോദസഞ്ചാരികള്‍ക്കു പ്രവേശനം നിരോധിച്ചു. കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്നു വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്കു കൂട്ടത്തോടെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണിത്.

വന്യജീവിസങ്കേതത്തില്‍ വരള്‍ച്ച രൂക്ഷമായതിനാല്‍ കാട്ടുതീ ഭീഷണിയും ഉണ്ട്. ഈ സമയത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദസഞ്ചാരം വന്യജീവികളുടെ സ്വൈരവിഹാരത്തിനു തടസ്സം സൃഷ്ടിക്കാനും വിനോദസഞ്ചാരികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുണ്ടാകാനും സാധ്യതയുണ്ടെന്നു വിലയിരുത്തിയാണു വിനോദസഞ്ചാരം താല്‍ക്കാലികമായി വിലക്കി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവിട്ടത്.

Related posts

തിയേറ്റർ ഉടമകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിതലയോഗം

Aswathi Kottiyoor

മങ്കി പോക്‌സ്: ഐസൊലേഷനും ചികിത്സയ്ക്കുമുള്ള ഓപ്പറേറ്റിംഗ് പ്രോസീജിയറും പുറത്തിറക്കി.*

Aswathi Kottiyoor

കണക്റ്റ് കരിയർ ടു കാമ്പസ്; പ്രവേശനം നേടിയത് 3700 വിദ്യാർഥികൾ

Aswathi Kottiyoor
WordPress Image Lightbox