27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തെക്കൻ മേഖല ഇന്ത്യൻ കോഫി ഹൗസ്‌ സംഘം 35.32 കോടി നഷ്ടത്തിൽ ; നിരവധി ക്രമക്കേടുകൾ കണ്ടെത്തി
Kerala

തെക്കൻ മേഖല ഇന്ത്യൻ കോഫി ഹൗസ്‌ സംഘം 35.32 കോടി നഷ്ടത്തിൽ ; നിരവധി ക്രമക്കേടുകൾ കണ്ടെത്തി

തൃശൂർ മുതൽ തിരുവനന്തപുരംവരെയുള്ള ഇന്ത്യൻ കോഫി ഹൗസുകളുടെ ആസ്ഥാനമായ ഇന്ത്യൻ കോഫി ബോർഡ്‌ വർക്കേഴ്‌സ്‌ സഹകരണ സംഘം 35.32 കോടി രൂപ നഷ്ടത്തിൽ. 2021–-22 വർഷത്തെ സംസ്ഥാന സഹകരണ ഓഡിറ്റ്‌ വിഭാഗത്തിന്റെ പരിശോധനയിലാണ്‌ നഷ്ടത്തിന്റെ കണക്ക്‌ പുറത്തുവന്നത്‌. കോൺഗ്രസ്‌, ബിജെപി കൂട്ടുകെട്ടാണ്‌ സംഘം ഭരിക്കുന്നത്‌.

ഈ വർഷം മാത്രം കോഫിഹൗസ്‌ 8.21 കോടി രൂപ നഷ്ടത്തിലാണ്‌. തെക്കൻ ജില്ലകളിലെ മുഴുവൻ കോഫി ഹൗസിലേയും ഭക്ഷണ സാധനങ്ങളുടെ വില 30 ശതമാനംവരെ വർധിപ്പിച്ചിട്ടും നഷ്ടം എട്ടു കോടി കടന്നു. ഓഡിറ്റ്‌ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വിവിധ ക്രമക്കേടുകളും സംഘത്തിൽ കണ്ടെത്തി. കോഫി ഹൗസ്‌ ശാഖകളിൽ മാനേജർമാരുടെ നേതൃത്വത്തിൽ പണം നൽകിയെന്ന്‌ കാണിച്ച്‌ വാങ്ങുന്ന സാധനങ്ങൾ, കടം വാങ്ങിയെന്ന നിലയിലാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. മാനേജർമാർ വൻകിട സ്ഥാപനങ്ങളിൽനിന്ന്‌ സാധനങ്ങൾ കടം വാങ്ങിയശേഷം, സംഘം കണക്കിൽ പണം നൽകിയെന്ന്‌ കാണിച്ച്‌, ആ പണം മാനേജർമാർ കൈവശം വയ്‌ക്കുന്നതായും കണ്ടെത്തി. വാങ്ങുന്ന സാധനങ്ങളുടെ പരിശോധനയില്ല.

Related posts

സം​സ്ഥാ​ന​ത്ത് ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ 43.4 ശ​ത​മാ​നം

Aswathi Kottiyoor

കോരിയെടുത്തത് മൂന്നുജീവന്‍, അതുലിന് അഭിനന്ദന പ്രവാഹം

Aswathi Kottiyoor

അനധികൃതമായി നിര്‍മിച്ച്‌ വില്‍പ്പന നടത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചു.

Aswathi Kottiyoor
WordPress Image Lightbox