23.8 C
Iritty, IN
June 25, 2024
  • Home
  • Kerala
  • തീപ്പേടിയിൽ 29 മാലിന്യമല; മാലിന്യങ്ങൾ പരന്നുകിടക്കുന്നത് 118.55 ഏക്കറിൽ
Kerala

തീപ്പേടിയിൽ 29 മാലിന്യമല; മാലിന്യങ്ങൾ പരന്നുകിടക്കുന്നത് 118.55 ഏക്കറിൽ

കൊച്ചിയിലെ ബ്രഹ്മപുരം പോലെ തീപിടിത്തത്തിന് ഉൾപ്പെടെ സാധ്യത ഉയർത്തി 29 സ്ഥലങ്ങളിലായി വൻ മാലിന്യമലകൾ. ബ്രഹ്മപുരത്തിന്റെ കണക്കു കൂടി ചേർത്താൽ വിവിധ സ്ഥലങ്ങളിലായി 118.55 ഏക്കറിലായി 12.62 ലക്ഷം ടൺ മാലിന്യമാണു കുന്നുകൂടി കിടക്കുന്നത്. എല്ലാ മാലിന്യമലകളും കൂടി ചേർത്താൽ 91 മീറ്റർ ഉയരും വരും. സംസ്ഥാന ശുചിത്വ മിഷൻ ശേഖരിച്ച കണക്കാണിത്.
ഇതിൽ കൊച്ചിയിലെ ബ്രഹ്മപുരം, തൃശൂരിലെ ലാലൂർ, കോഴിക്കോട്ടെ ഞെളിയൻപറമ്പ്, ആറ്റിങ്ങലിലെ ചുടുകാട്, ഇരിങ്ങാലക്കുടയിലെ മങ്ങാടിക്കുന്ന്, ഒറ്റപ്പാലം പനമണ്ണ എന്നിവയെ മാലിന്യമലകളെ നീക്കം ചെയ്യുന്ന (ബയോ മൈനിങ്) നടപടികൾ തുടരുന്നവ എന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലാലൂരിലും ആറ്റിങ്ങലിലും ഏറക്കുറെ നടപടികൾ പൂർത്തിയായി വരുന്നതായാണ് അധികൃതരുടെ നിലപാട്. എന്നാൽ ലാലൂരിലെ മാലിന്യം മറ്റൊരിടത്തേക്കു മാറ്റിയതായാണു സൂചന. ആറ്റിങ്ങലിൽ വേർതിരിച്ചു സംസ്കരണം നടക്കുന്നു. മൂന്നാറിലെ കല്ലാർ, കാസർകോട് ജില്ലയിലെ മംഗൽപ്പടി എന്നിവിടങ്ങളിലും നടപടികൾ നടന്നുവരികയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 24 സ്ഥലങ്ങളിൽ മാലിന്യമലകൾ നീക്കം ചെയ്യാൻ ഇനിയും നടപടികൾ സ്വീകരിച്ചിട്ടില്ലെന്നു റിപ്പോർട്ട് പറയുന്നു.

ഈ സ്ഥലങ്ങളും തദ്ദേശ സ്ഥാപനവും

1. ചേലോറ (കണ്ണൂർ), 2. സർവോദയപുരം (ആലപ്പുഴ), 3. മുരുക്കുംമൂട് (കായംകുളം), 4. ഫാത്തിമാപുരം (ചങ്ങനാശേരി), 5. വടവാതൂർ (കോട്ടയം), 6. തേവരുപാറ (ഈരാറ്റുപേട്ട), 7. പുളിയന്മല (കട്ടപ്പന), 8. പാറക്കടവ് (തൊടുപുഴ), 9. കുര്യൻമല (മൂവാറ്റുപുഴ), 10. കുമ്പളത്തുമുറി (കോതമംഗലം), 11. ടികെഎസ്പുരം (കൊടുങ്ങല്ലൂർ), 12. കുന്നംകുളം (കുന്നംകുളം), 13. ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിനു സമീപം (ചാലക്കുടി), 14. ചാവക്കാട് (ചാവക്കാട്), 15. കുമ്പളങ്ങാട് (വടക്കാഞ്ചേരി), 16. കൂട്ടുപാത (പാലക്കാട്), 17. മൂരിക്കോവൽ (പയ്യന്നൂർ), 18. കരിതൂർപറമ്പ് (മട്ടന്നൂർ), 19. പാലപ്പറമ്പ് (കൂത്തുപറമ്പ്), 20. അത്തിത്തട്ട് (ഇരിട്ടി), 21. പുന്നൂൽപെട്ടി പാലം (തലശ്ശേരി), 22. കേളുഗഡ (കാസർകോട്), 23. ചെമ്മട്ടംവയൽ ട്രഞ്ചിങ് ഗ്രൗണ്ട് (കാഞ്ഞങ്ങാട്), 24. നെച്ചൂർ (കൊടുവായൂർ).

Related posts

ചാലിയം ബീച്ച് ടൂറിസം: പത്തു കോടിയുടെ പദ്ധതിയുമായി ടൂറിസം വകുപ്പ്

Aswathi Kottiyoor

കണ്ണൂരിൽ കഞ്ചാവ് വേട്ട: ബീഹാർ സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor

കോ​വി​ഡ്​ രൂ​ക്ഷ​മാ​യ ​2021ൽ ​മു​ക്കാ​ൽ ല​ക്ഷ​ത്തി​ൽ പ​രം പേ​ർ കൂ​ടു​ത​ൽ മ​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox