23.8 C
Iritty, IN
June 25, 2024
  • Home
  • Uncategorized
  • ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി*
Uncategorized

ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി*

വിവിധ കാരണങ്ങളാല്‍ നാല് വര്‍ഷത്തില്‍ കൂടുതല്‍ കാലത്തേക്ക് നികുതി അടക്കാന്‍ കഴിയാതെ വന്ന വാഹന ഉടമകള്‍ക്കായി ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി.
2018 മാര്‍ച്ച് 31 ന് ശേഷം നികുതി അടച്ചിട്ടില്ലാത്തതും വാഹനം ഉപയോഗ യോഗ്യമല്ലാതാവുകയോ,വിറ്റുപോയതെങ്കിലും പഴയ ഉടമയുടെ പേരില്‍ തന്നെ ഉടമസ്ഥാവകാശം നിലനില്‍ക്കുകയും വാഹനത്തെ കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയും ചെയ്തിട്ടുള്ളതോ ,മറ്റേതെങ്കിലും തരത്തില്‍ നികുതി കുടിശിക വരുത്തുകയോ ചെയ്തിട്ടുള്ള വാഹന ഉടമകള്‍ക്ക് അവരുടെ നികുതി ബാധ്യത തീര്‍ക്കുന്നതിനായി കേരള സര്‍ക്കാര്‍ ഒരു അവസരം കൂടി നല്‍കുന്നു.ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 2018 ഏപ്രില്‍ 1 മുതലുള്ള ടാക്സ് കുടിശികയുടെ 30%വും നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 40% വും മാത്രം ഈടാക്കി നികുതി ബാധ്യതകളില്‍ നിന്നും ഒഴിവാക്കി കൊടുക്കുന്നു.അവസാന തീയതി മാര്‍ച്ച് 31.കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിട്ടി സബ് ആര്‍ ടി ഓഫീസുമായി ബന്ധപ്പെടുക. 0490 2490001.

Related posts

നിക്ഷേപം ഇരട്ടിയാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി; നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ

Aswathi Kottiyoor

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരു മാസം; എസ്പിഒമാർക്ക് പ്രതിഫലം ലഭിച്ചില്ല, മറുപടിയില്ലാതെ അധികൃതർ

Aswathi Kottiyoor

പച്ചക്കറി കൃഷിയെ ബാധിച്ച് മഴ, മാർക്കറ്റിലെത്തുന്ന ഉൽപ്പന്നങ്ങളിൽ വൻ കുറവ്, വില കുതിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox