25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • വിനോദ സഞ്ചാരസാധ്യതകൾ തേടി വിദഗ്‌ധസംഘം
kannur

വിനോദ സഞ്ചാരസാധ്യതകൾ തേടി വിദഗ്‌ധസംഘം

മയ്യഴിപ്പുഴയിലെ വിനോദസഞ്ചാര വികസന സാധ്യതകൾ പഠിക്കാൻ പാനൂർ നഗരസഭയുടെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ സന്ദർശനം. കരിയാട് കിടഞ്ഞിയിലെ ബോട്ട് ജെട്ടി മുതൽ കോഴിക്കോട് ജില്ലയിലെ ഏറാമല പഞ്ചായത്തിൽ ഉൾപ്പെട്ട നടുത്തുരുത്തി ദ്വീപുവരെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം തോണിയാത്ര ചെയ്ത് സാധ്യതകൾ വിലയിരുത്തി. പാനൂർ നഗരസഭ അധ്യക്ഷൻ വി നാസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ഡിടിപിസി. സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, നഗരസഭ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
മലനാട് റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മയ്യഴിപ്പുഴയിൽ ബോട്ട് ജെട്ടികൾ പ്രവർത്തനക്ഷമമാവുന്നതോടെ മേഖലയിലെ വിനോദ സഞ്ചാര സാധ്യതകൾ വർധിക്കുമെന്നാണ് വിലയിരുത്തൽ. ന്യൂമാഹി മുതൽ പെരിങ്ങത്തൂർ വരെയുള്ള പ്രദേശങ്ങളെ കൂട്ടിയിണക്കിയുള്ള വിനോദസഞ്ചാര പദ്ധതിയിൽ പ്രധാന ആകർഷണമായി വികസിപ്പിക്കാൻ സാധ്യതയുള്ളതാണ് നടുത്തുരുത്തി ദ്വീപ്. മയ്യഴിപ്പുഴയുടെ നടുവിലായാണ് ദ്വീപ് സ്ഥിതിചെയ്യുന്നത്. ഒരു ഭാഗം പാനൂർ നഗരസഭയിൽ ഉൾപ്പെട്ട കരിയാടും മറുഭാഗം ഏറാമലയുമാണ്.
പ്രകൃതി സുന്ദരമായ നാലേക്കറോളമാണ് ദ്വീപിന്റെ വിസ്തൃതി. സ്വകാര്യവ്യക്തികളുടെ കൈവശമുള്ള ഈ ഭൂമി ജെവവൈവിധ്യംകൊണ്ടും വിവിധ ഇനം പക്ഷികൾ, ഉരഗങ്ങൾ എന്നിവകൊണ്ടും സമ്പന്നമാണ്‌. രണ്ട് വീടുകളും കൊടുങ്ങല്ലൂർ ഭരണിയുമായി ബന്ധപ്പെട്ട ഒരു പൊടിക്കളവും മാത്രമേ ഇവിടെയുള്ളൂ. മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെടാൻ ഇവർക്ക് തോണി മാത്രമാണ് ആശ്രയം. സാധനങ്ങൾ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കും കരിയാട് എത്തുന്നതിനും തോണിയാത്ര വേണം. ഇവിടെ തൂക്കുപാലം നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്.

Related posts

കണ്ണൂർ ജില്ലയിൽ വിജയശതമാനം 90.14,

Aswathi Kottiyoor

പേരാവൂര്‍ അഗതി മന്ദിരത്തിലെ കൊവിഡ് ബാധയില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Aswathi Kottiyoor

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അനുസരിച്ച് ജില്ലയില്‍ ഇന്ന് മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ നിലവിൽ വന്നു

Aswathi Kottiyoor
WordPress Image Lightbox