23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • നബാര്‍ഡ് പദ്ധതിയില്‍ റോഡ് നവീകരണത്തിനും പാലത്തിനുമായി 81 കോടിയുടെ പദ്ധതികള്‍
Kerala

നബാര്‍ഡ് പദ്ധതിയില്‍ റോഡ് നവീകരണത്തിനും പാലത്തിനുമായി 81 കോടിയുടെ പദ്ധതികള്‍

നബാര്‍ഡിന്റെ സഹായത്തോടെ സംസ്ഥാനത്തെ ആറു റോഡുകള്‍ ആധുനികനിലവാരത്തില്‍ നവീകരിക്കുന്നതിനും പുതിയ ഒരു പാലത്തിനുമായി പൊതുമരാമത്ത് വകുപ്പ് 81.05 കോടി രൂപ അനുവദിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

ചടയമംഗലം മണ്ഡലത്തിലെ കോട്ടുകാല്‍- പൊതിയാറുവിള (16 കോടി രൂപ), തൃത്താല മണ്ഡലത്തിലെ കറുകപുത്തൂര്‍- അക്കിക്കാവ് (13.5 കോടി), കളമശ്ശേരി മണ്ഡലത്തിലെ മുപ്പത്തടം- ആറാട്ടുകടവ്- പാനായിക്കുളം (6.58 കോടി), തലശ്ശേരി മണ്ഡലത്തിലെ മാക്കുനി- പൊന്നിയംപാലം ബൈപ്പാസും അനുബന്ധ റോഡുകളും (അഞ്ച് കോടി), കഴക്കൂട്ടം മണ്ഡലത്തിലെ കട്ടച്ചക്കോണം- കരിയം, കാര്യവട്ടം- ചെങ്കോട്ടുകോണം (7.08 കോടി), ചേലക്കര മണ്ഡലത്തിലെ കൊണ്ടഴി- മായന്നൂര്‍ (12.49 കോടി) എന്നീ റോഡുകള്‍ക്കും ബേപ്പൂര്‍ മണ്ഡലത്തിലെ തൊണ്ടിലക്കടവ് പാലത്തിനുമാണ് (20.4 കോടി) തുക അനുവദിച്ചത്.
നബാര്‍ഡിന്റെ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ടിന്റെ (ആര്‍ഐഡിഎഫ്) സഹായത്തോടെയാണ് റോഡുകളും പാലവും നിര്‍മിക്കുന്നത്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എല്ലാ ഇടപെടലുകളും നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

Related posts

മൃഗ ചികിത്സാ സേവനം കാര്യക്ഷമമാക്കാൻ 29 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ

Aswathi Kottiyoor

നിപാ പ്രതിരോധം; കോഴിക്കോട്‌ ജില്ലയിൽ 10 നാൾ പൊതുപരിപാടികളില്ല: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

Aswathi Kottiyoor

പിങ്ക് പോലീസിന്‍റെ പരസ്യവിചാരണ: കുട്ടിക്ക് 1.75 ലക്ഷം രൂപ അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox