27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കാറിന് മുകളിൽ വൈദ്യുതി തൂൺ വീണു: കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Uncategorized

കാറിന് മുകളിൽ വൈദ്യുതി തൂൺ വീണു: കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാറിന് മുകളിൽ വൈദ്യുതി തൂൺ വീണു: കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് കണ്ണൂർ: ഞായറാഴ്ച രാത്രി 7.40-നായിരുന്നു സംഭവം. പയ്യാമ്പലം റെഡ് ക്രോസ് റോഡിലാണ് ഓടുന്ന കാറിന് മുകളിൽ വൈദ്യുതത്തൂൺ മറിഞ്ഞുവീണത് .കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ. മോഹനന്റെ പേഴ്സണൽ അസിസ്റ്റന്റ് ഇ.പി. അബ്ദുള്ളയും കുടുംബവുമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഭാര്യ ഫായിസ അബ്ദുള്ള, മക്കൾ അനാഹി അൻജും, നൈല തനാസ് എന്നിവരാണ് അബ്ദുള്ളയ്ക്കൊപ്പം കാറിലുണ്ടായിരുന്നത്. ഇവരുടെ കാറിന് മുന്നിൽ പോയിരുന്ന ബസിൽ ലൈൻ കുടുങ്ങിയിരുന്നു. ലൈനിൽനിന്ന് തീപ്പൊരി കണ്ടതിനെത്തുടർന്ന് കാർ മെല്ലെ ഒാടിക്കുകയായിരുന്നുവെന്ന് അബ്ദുള്ള പറഞ്ഞു. ഉടൻ തൂണും ലൈനും വീണു. കാറിന്റെ ബോണറ്റിലാണ് തൂണും കമ്പിയും വീണത്. അല്പം കൂടി മാറിയാണ് വീണതെങ്കിൽ വൻദുരന്തം സംഭവിക്കുമായിരുന്നു. വാതിൽ കുടുങ്ങി വണ്ടിക്ക് തീപിടിക്കുമോ എന്നതടക്കമുള്ള ഭീതിയിലായിരുന്നു കുടുംബം. അല്പനേരത്തെ ശ്രമത്തിനിടെ വാതിൽ തുറന്ന് ഇവർ പുറത്തിറങ്ങി.

Related posts

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ്, വിവാദം

ഭര്‍ത്താവില്ലാത്ത സമയത്ത് അയല്‍വാസി ശല്യം ചെയ്യുന്നെന്ന് ആരോപണം; 30 വയസുകാരി ജീവനൊടുക്കി

Aswathi Kottiyoor

പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox