26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • യുവമോര്‍ച്ച വനിതാ നേതാവിനെ പൊലീസുകാരന്‍ തടഞ്ഞ സംഭവം: രേഖ ശർമ കേരളത്തിലേക്ക്.*
Uncategorized

യുവമോര്‍ച്ച വനിതാ നേതാവിനെ പൊലീസുകാരന്‍ തടഞ്ഞ സംഭവം: രേഖ ശർമ കേരളത്തിലേക്ക്.*


ന്യൂഡൽഹി∙ കോഴിക്കോട് മുണ്ടിക്കൽതാഴം ജംക്‌ഷനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം വിസ്മയ പിലാശ്ശേരിയെ പുരുഷ പൊലീസ് ഉദ്യോഗസ്ഥൻ തടഞ്ഞ സംഭവത്തിൽ ഇടപെടുമെന്ന് ദേശീയ വനിതാ കമ്മിഷൻ (എൻഡബ്ല്യുസി) ചെയർപഴ്സൻ രേഖ ശർമ. ‘മാർച്ച് 9ന് കേരളത്തിലെത്തും. വിഷയം ഏറ്റെടുക്കും’ എന്ന് അവർ ട്വീറ്റ് ചെയ്തു. മഹിളാ മോർച്ചയുടെ ട്വീറ്റിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ക്രമസമാധാനനില വിനാശകരമാണെന്നും അത് സംരക്ഷിക്കേണ്ടവർ തന്നെയാണ് ലംഘിക്കുന്നവരെന്നുമായിരുന്നു മഹിളാ മോർച്ചയുടെ ട്വീറ്റ്. സംഭവത്തെ അപലപിക്കുന്നതായും വിഷയത്തിൽ നടപടിയെടുക്കാൻ ദേശീയ വനിതാ കമ്മിഷനോട് അഭ്യർഥിക്കുന്നതായും ട്വീറ്റിൽ കുറിച്ചിരുന്നു. വിസ്മയ പിലാശ്ശേരിയെ പുരുഷ പൊലീസ് തടയുന്നതിന്റെ ‘മലയാള മനോരമ’ വാർത്ത മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നിവേദിത ട്വീറ്റ് ചെയ്തിരുന്നു.

Related posts

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങലുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍

Aswathi Kottiyoor

പെർമിറ്റ് ലംഘിച്ചു; റോബിൻ ബസിനെ കസ്റ്റഡിയിലെടുത്ത് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ്

Aswathi Kottiyoor

തെരുവിളക്കുകളുടെ ബാറ്ററി മോഷ്ടാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox