24.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • ഉരുപ്പുംകുറ്റി പന്നിഫാം കെട്ടിടങ്ങൾ 
സർക്കാർ മിച്ചഭൂമിയിൽ
kannur

ഉരുപ്പുംകുറ്റി പന്നിഫാം കെട്ടിടങ്ങൾ 
സർക്കാർ മിച്ചഭൂമിയിൽ

അയ്യങ്കുന്ന്‌ ഏഴാംകടവിലെ സ്വകാര്യ പന്നിഫാമിന്റെ കെട്ടിടങ്ങൾ സർക്കാർ സ്ഥലത്താണെന്ന്‌ റവന്യു വകുപ്പ്‌. ഉരുപ്പുംകുറ്റിയിലെ സ്വകാര്യ പന്നിഫാം സർക്കാർ മിച്ചഭൂമി കൈയേറിയാണ്‌ പ്രവർത്തിക്കുന്നതെന്ന ആരോപണം വസ്‌തുതയാണെന്ന്‌ ഇതോടെ തെളിഞ്ഞു. ജെം സെക്രട്ടറി, സുഭിക്ഷ സ്വയം സഹായ സഹകരണ സംഘം എന്നിവയുടെ ഉടമസ്ഥതയിലുള്ള പന്നിഫാമിന്റെ മൂന്ന്‌ കെട്ടിടങ്ങളിൽ രണ്ടെണ്ണം പൂർണമായും ഒന്ന്‌ ഭാഗികമായും സർക്കാർ അധീനതയിലുള്ള മിച്ചഭൂമിയിലാണുള്ളതെന്ന്‌ താലൂക്ക്‌ സർവേയറുടെ സ്ഥലപരിശോധനയിൽ വ്യക്തമായതായി ഇരിട്ടി താലൂക്ക്‌ ഭൂരേഖാ തഹസിൽദാറാണ്‌ നോട്ടീസ്‌ മുഖേന അയ്യങ്കുന്ന്‌ പഞ്ചായത്ത്‌ സെക്രട്ടറിയെ അറിയിച്ചത്‌. പഞ്ചായത്ത്‌ പന്നിഫാമിന്‌ നൽകിയ ലൈസൻസ്‌ ക്രമവിരുദ്ധമാണെന്ന്‌ ഇതോടെ വ്യക്തമായി.

ഭൂസംരക്ഷണ നടപടി 
സ്വീകരിക്കും
ഉരുപ്പുംകുറ്റി ഏഴാംകടവിൽ സർക്കാർ മിച്ചഭൂമി കൈയേറി പ്രവർത്തിക്കുന്ന പന്നിഫാം ഒഴിപ്പിക്കാൻ കേരള ഭൂസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന്‌ ഇരിട്ടി താലൂക്ക്‌ ഭൂരേഖാ തഹസിൽദാർ എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സഹദേവനെ അറിയിച്ചു. ഏഴാംകടവിലെ അനധികൃത പന്നിഫാം ഒഴിപ്പിച്ച്‌ സർക്കാർ ഭൂമി വീണ്ടെടുക്കണമെന്ന്‌ കെ പി സഹദേവൻ മുഖ്യമന്ത്രിക്ക്‌ നേരത്തെ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. നിവേദനത്തിനുള്ള തുടർനടപടികളുടെ ഭാഗമായാണ്‌ ഭൂരേഖാ തഹസിൽദാറുടെ മറുപടി.

Related posts

കൃ​ത്രിമ ജ​ല​പാ​ത: യു​ഡി​എ​ഫ് ഉ​പ​സ​മി​തി സ​ന്ദ​ർ​ശ​നം ന​ട​ത്തി

Aswathi Kottiyoor

കോവിഡ് കൂടുന്നു; കണ്ണൂർ ജില്ലയിൽ 23 കോവിഡ് രോഗികൾ

Aswathi Kottiyoor

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി നി​രീ​ക്ഷ​ക​ര്‍ ചു​മ​ത​ല​യേ​റ്റു.

Aswathi Kottiyoor
WordPress Image Lightbox