22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • വിദ്യാർഥികൾ ഉൾപ്പടെ 16 പേരെ കടിച്ചുപരിക്കേൽപ്പിച്ചു
Uncategorized

വിദ്യാർഥികൾ ഉൾപ്പടെ 16 പേരെ കടിച്ചുപരിക്കേൽപ്പിച്ചു

കണ്ണൂർ: കോർപ്പറേഷൻ പരിധിയിൽ അത്താഴക്കുന്ന്, കൊറ്റാളി, ശാദുലിപ്പള്ളി, പുല്ലൂപ്പി ഭാഗങ്ങളിൽ തെരുവുനായകൾ . സൗമിനി, ഹനീഫ, ഷൈജു, ശോഭ, ശരത്ത്, ഷംസീർ, സനോജ്, ലക്ഷ്മി, ലീന, സുശീല, ശ്രീജേഷ്, പ്രജിത്ത് വിദ്യാർഥികളായ ഉവൈസ്, ഷിഫ, അന്ന സൂസൻ എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ജോലി സ്ഥലങ്ങളിലേക്കും സ്കൂളിലേക്കും പോകുന്നതിനിടെയാണ് ആക്രമിച്ചത്.

വ്യാഴം രാവിലെ 9.30ന് അത്താഴക്കുന്നിലാണ് ആദ്യം നായയുടെ ആക്രമണം ഉണ്ടായത്. പിന്നീട് അക്രമാസക്തനായ നായ സമീപ പ്രദേശങ്ങളിലുള്ളവരെയും ആക്രമിച്ചു. പരിക്കേറ്റവരെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിവയ്പ്പെടുത്തശേഷം അലർജി ഉണ്ടായ ലക്ഷ്മി, ലീന, പ്രജിത്ത് എന്നിവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി; കേസെടുത്ത് പൊലീസ്, അന്വേഷണം ആരംഭിച്ചു

Aswathi Kottiyoor

‘മഞ്ചേരി ക്രൈസ്തവ ദേവാലയത്തിൻ്റെ മുറ്റത്ത് ഈദ് പ്രാർത്ഥന’; പിതാവിൻ്റെ കൈകളിൽ മുത്തം നൽകണമെന്ന് കെ ടി ജലീൽ

Aswathi Kottiyoor

എൽഡിഎഫ് ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox