25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഗഡുക്കളായി ശമ്പളവിതരണം ; തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന്‌ കെഎസ്‌ആർടിസി
Kerala

ഗഡുക്കളായി ശമ്പളവിതരണം ; തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന്‌ കെഎസ്‌ആർടിസി

ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്‌മെന്റ്‌ ഉത്തരവ്‌ തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന്‌ കെഎസ്‌ആർടിസി ഹൈക്കോടതിയെ അറിയിച്ചു. ശമ്പളം ഗുഡക്കളായി വിതരണം ചെയ്യുന്നതുസംബന്ധിച്ച്‌ സിഎംഡി ഇറക്കിയ ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ജീവനക്കാർ നൽകിയ ഹർജിയാണ്‌ ജസ്‌റ്റിസ്‌ സതീഷ്‌ നൈനാന്റെ പരിഗണനയിലുള്ളത്‌. ഈ ഉത്തരവിൽ ഹൈക്കോടതി കെഎസ്‌ആർടിസിയോട്‌ വിശദീകരണം തേടിയിരുന്നു. തുടർന്ന്‌ കെഎസ്ആർടിസി ഡെപ്യൂട്ടി ലോ ഓഫീസർ പി എൻ ഹേന നൽകിയ എതിർസത്യവാങ്‌മൂലത്തിലാണ്‌ ഉത്തരവ്‌ തൊഴിലാളികളെ ബാധിക്കില്ലെന്ന്‌ അറിയിച്ചത്‌.

കെഎസ്‌ആർടിസിയുടെ സുഗമമായ പ്രവർത്തനത്തിനുവേണ്ടി ചെയ്ത ക്രമീകരണമാണ്‌ ശമ്പളം ഗഡുക്കളായി വിതരണം ചെയ്യാനുള്ള തീരുമാനത്തിന്‌ പിന്നിലുള്ളത്‌. ജീവനക്കാരുടെ ശമ്പളം നിഷേധിച്ചിട്ടില്ലെന്നും ശമ്പളം വൈകി നൽകുന്നതിനുപകരം രണ്ട്‌ ഗഡുക്കളായി നൽകാൻ തീരുമാനിക്കുകയായിരുന്നെന്നും കെഎസ്‌ആർടിസി വ്യക്തമാക്കി. ശമ്പളം ഗഡുക്കളായി വേണ്ടവർക്ക്‌ മാസം ആദ്യംതന്നെ പകുതി ശമ്പളം നൽകും. ഒരുമിച്ച്‌ വേണ്ടവർക്ക്‌ ഓരോ മാസത്തെയും സർക്കാർ സഹായം നൽകുന്ന മുറയ്ക്ക്‌ 15നുമുമ്പ്‌ ശമ്പളം നൽകും. തൊഴിലാളി യൂണിയനുകൾ, സർക്കാർ എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ്‌ തീരുമാനമെടുത്തതെന്നും ആവശ്യമെങ്കിൽ ഭേദഗതി വരുത്താമെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു. കെഎസ്‌ആർടിസി കടുത്ത സാമ്പത്തികപ്രായസത്തിലായതിനാലും എല്ലാ മാസവും ആദ്യ ആഴ്‌ചയിൽ ശമ്പളം വിതരണം ചെയ്യണമെന്ന തൊഴിലാളികളുടെ ആവശ്യം കണക്കിലെടുത്തുമാണ്‌ നടപടിയെന്നും അറിയിച്ചു. കേസ്‌ തിങ്കളാഴ്ചയിലേക്ക്‌ മാറ്റി.

Related posts

സ്‌കൂൾ തുറക്കൽ; കോവിഡ് വാക്സിനേഷൻ കുറവുകൾ പരിഹരിക്കാൻ വാർഡ് തല സമിതികൾ ഇടപെടണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി.

Aswathi Kottiyoor

ആധാരത്തിന്റെ പകർപ്പുകൾ ഓൺലൈനായി ലഭിക്കും

WordPress Image Lightbox