25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കശുവണ്ടി സംഭരണം ഉടൻ ആരംഭിക്കും
Kerala

കശുവണ്ടി സംഭരണം ഉടൻ ആരംഭിക്കും

കണ്ണൂർ: ജില്ലയിലെ കശുവണ്ടി സംഭരണണം ഉടൻ ആരംഭിക്കും. ഇതു സംബന്ധിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന കാഷ്യൂ കോർപ്പറേഷൻ, കാപെക്‌സ്, ജില്ലയിലെ സഹകാരികൾ എന്നിവരുടെ യോഗത്തിന്റെതാണ് തീരുമാനം.

കിലോക്ക് 114 രൂപ നിരക്കിലാണ് കശുവണ്ടി സംഭരിക്കുക.
യോഗം കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു. കാപെക്സ് ചെയർമാൻ എം ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു.

സഹകരണ ബാങ്കുകൾക്ക് കശുവണ്ടി സംഭരിക്കുമ്പോൾ ഉണ്ടാകുന്ന കളക്ഷൻ ചാർജ് വേണമെന്ന ആവശ്യം സഹകാരികൾ ഉന്നയിച്ചു.
മാനേജിങ് ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണൻ, കാഷ്യൂ സ്പെഷ്യൽ ഓഫീസർ സിരീഷ് കേശവൻ, ഡയറക്ടർ ബോർഡ് മെമ്പർമാരായ ജി ബാബു, അഡ്വ. ശൂരനാട് എസ് ശ്രീകുമാർ, ബി സുജീന്ദ്രൻ, സജി ഡി ആനന്ദ്, സർവീസ് കോ-ഓപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാർ പ്രദോഷ് കുമാർ, പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റി അസോസിയേഷൻ സെക്രട്ടറിസി പി ദാമോദരൻ, പ്രസിഡണ്ട് ശ്രീധരൻ, കൊമേഴ്സ്യൽ മാനേജർ വി ഷാജി എന്നിവരും പങ്കെടുത്തു.

Related posts

ലൈംഗിക വിദ്യാഭ്യാസം അടുത്ത വർഷം മുതൽ പാഠ്യപദ്ധതിയിൽ; സർക്കാരിന്‌ ഹൈക്കോടതിയുടെ അഭിനന്ദനം

Aswathi Kottiyoor

*ചൈനയിലെ ബിസിനസ് പിടിച്ചെടുക്കാന്‍ ഇന്ത്യ: 16 മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക സംവിധാനം

Aswathi Kottiyoor

വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകാൻ വാർഡ് തലത്തിൽ ക്യാംപെയിൻ

Aswathi Kottiyoor
WordPress Image Lightbox