27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മത്സ്യത്തൊഴിലാളികളോട്‌ അവഗണന ; സമ്പാദ്യ സമാശ്വാസ പദ്ധതിക്ക്‌ കേന്ദ്രം തരാനുള്ളത്‌ 99.11 കോടി
Kerala

മത്സ്യത്തൊഴിലാളികളോട്‌ അവഗണന ; സമ്പാദ്യ സമാശ്വാസ പദ്ധതിക്ക്‌ കേന്ദ്രം തരാനുള്ളത്‌ 99.11 കോടി

കേന്ദ്ര സർക്കാരിൽനിന്നു വിഹിതം ലഭിക്കാത്തതിനാൽ മത്സ്യത്തൊഴിലാളികൾക്കായുള്ള സമ്പാദ്യ സമാശ്വാസ പദ്ധതി പ്രതിസന്ധിയിലാണെന്ന് ഫിഷറീസ്‌ മന്ത്രി സജി ചെറിയാൻ പറഞ്ഞു. 1.83 ലക്ഷം ഗുണഭോക്താക്കൾക്കായി ഈ വർഷം 26 കോടിയാണ് നൽകേണ്ടത്. മൂന്നുവർഷത്തെ വിഹിതമായ 72.05 കോടി കേന്ദ്രം തരാനുണ്ട്. ഈ വർഷത്തെ 26.36 കോടിയും ചേർത്ത് 99.11 കോടി.

സാമ്പത്തിക പരിമിതി ഉണ്ടായിട്ടും മൂന്നുവർഷം സംസ്ഥാനത്തിന്റെ വിഹിതം നൽകി. എന്നാൽ, കേന്ദ്രവിഹിതം കിട്ടിയിട്ടില്ല. കേന്ദ്രവിഹിതം കൂടി തരുകയാണെങ്കിൽ പദ്ധതിത്തുക വിതരണം ചെയ്യാനാകുമെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു. പുനർഗേഹം പദ്ധതിയിലൂടെ ഇതുവരെ 5495 മത്സ്യത്തൊഴിലാളികൾക്ക് പുനരധിവാസം ഉറപ്പാക്കി. പണം ഉണ്ട്, സ്ഥലം ഇല്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇക്കാര്യത്തിൽ കക്ഷിഭേദമന്യേ എല്ലാവരും ഇടപെടണമെന്നും മന്ത്രി അഭ്യർഥിച്ചു.

Related posts

സ്പാ​ർ​ക്ക് റാ​ങ്കിം​ഗി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം

Aswathi Kottiyoor

അ​ഗ​തി കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള ഭ‍​ക്ഷ്യ​വ​സ്തു​ക്ക​ൾ നി​ർ​ത്ത​ലാ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്കണം

Aswathi Kottiyoor

യുഎസിലെ പണപ്പെരുപ്പം 39 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍: ഇന്ത്യയെ എപ്രകാരം ബാധിക്കും?.

Aswathi Kottiyoor
WordPress Image Lightbox