24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കണ്ണൂരില്‍ രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: 46-കാരന് മരണം വരെ തടവ് –
Kerala Uncategorized

കണ്ണൂരില്‍ രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: 46-കാരന് മരണം വരെ തടവ് –

തളിപ്പറമ്പ്(കണ്ണൂര്‍): രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പരിയാരം തൊണ്ടന്നൂരിലെ തമ്പിലാന്‍ ഹൗസില്‍ ടി. സുനിലിന് (46) മരണം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും. തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി സി. മുജീബ് റഹ്‌മാനാണ് ശിക്ഷിച്ചത്.

വിവിധ വകുപ്പുകള്‍പ്രകാരമുള്ള കേസില്‍ ജീവപര്യന്തവും പത്തുവര്‍ഷവുമായി ശിക്ഷ വേറെയുമുണ്ട്. 2016 ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. പ്രതിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ വീടിനകത്തുവെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.
പോലീസ് ഇന്‍സ്പെകടറായിരുന്ന കെ.ഇ. പ്രേമചന്ദ്രനാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.

Related posts

സം​​സ്ഥാ​​ന​​ത്ത് ആ​​റു വ​​ര്‍​ഷ​​ത്തി​​നി​​ടെ മു​​ങ്ങി​​മ​​ര​​ണം 10,451

Aswathi Kottiyoor

28 പ്രവാസികളെ ഒറ്റയടിക്ക് നാടുകടത്തി; പ്രശ്നമായത് ഈ നിയമലംഘനം

Aswathi Kottiyoor

അട്ടപ്പാടി ജനവാസമേഖലയിൽ കാട്ടാന

Aswathi Kottiyoor
WordPress Image Lightbox