22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വൈദ്യുതി ബോർഡിൽ സ്ഥാനക്കയറ്റം; കാത്ത് രണ്ടായിരത്തോളം വർക്കർമാർ
Kerala

വൈദ്യുതി ബോർഡിൽ സ്ഥാനക്കയറ്റം; കാത്ത് രണ്ടായിരത്തോളം വർക്കർമാർ

വൈദ്യുതി ബോർഡിൽ സ്ഥാനക്കയറ്റത്തിനായി കാത്തിരിക്കുന്നത് രണ്ടായിരത്തോളം വർക്കർമാർ. ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ എന്നതു വർക്കർമാരുടെ അടിസ്ഥാന യോഗ്യതയായി കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി നിഷ്കർഷിക്കുന്നതിനു മുൻപു നടന്ന നിയമനങ്ങളിലാണു സ്ഥാനക്കയറ്റം പ്രശ്നമായത്. പത്താം ക്ലാസ് ജയിക്കരുതെന്നായിരുന്നു വർക്കർ നിയമനത്തിന്റെ പഴയ വ്യവസ്ഥ. അന്നു നിയമിതരായവർക്കു സ്ഥാനക്കയറ്റം നൽകാമെന്നു സുപ്രീം കോടതി നിർദേശിച്ചെങ്കിലും നിശ്ചിത കാലാവധിക്കുള്ളിൽ ഇവർ നിർദിഷ്ട യോഗ്യത നേടിയിരിക്കണമെന്ന വ്യവസ്ഥയോടെ താൽക്കാലിക സ്ഥാനക്കയറ്റമേ നൽകാവൂ എന്ന് അഡ്വക്കറ്റ് ജനറൽ നിയമോപദേശം നൽകി.

ഐടിഐയോ തത്തുല്യ യോഗ്യതയോ നേടാൻ 5 വർഷം, ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടാൻ 7 വർഷം എന്നിങ്ങനെ കാലാവധിയും നിശ്ചയിച്ചു. എന്നാൽ ജീവനക്കാർക്കു യോഗ്യത ഇല്ലെന്നതിന്റെ തെളിവായി ഈ വ്യവസ്ഥ സുപ്രീം കോടതിയിൽ ഒരു സ്വകാര്യ ഹർജിക്കൊപ്പം സമർപ്പിച്ചതോടെ സ്ഥാനക്കയറ്റ നടപടി മരവിപ്പിക്കുകയായിരുന്നു.

പാർട്ട് ടൈം ഐടിഐ, ഡിപ്ലോമ കോഴ്സുകൾ നടത്തുന്ന അംഗീകൃത സ്ഥാപനങ്ങൾ കേരളത്തിൽ കുറവാണ്. യോഗ്യത നേടണമെങ്കിൽ ജോലിയിൽ നിന്നു ദീർഘകാല അവധിയെടുത്തു കോളജുകളിൽ പോയി പഠിക്കേണ്ടി വരും. ഇതും അപ്രായോഗികമാണെന്നു വർക്കർമാർ പറയുന്നു.

വർക്കർ തസ്തികയിൽ റാങ്ക് ലിസ്റ്റ് ഇല്ല

2013 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച കെഎസ്ഇബി വർക്കർ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2016ൽ അവസാനിച്ചു. പിന്നീടു പിഎസ്‌സി വഴി നിയമനങ്ങൾ നടന്നിട്ടില്ല. കരാർ നിയമനങ്ങൾ മാത്രമാണുണ്ടായത്. ഇവരെ സ്ഥിരപ്പെടുത്താനും നീക്കം നടക്കുന്നുണ്ട്. 2008ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഭൂരിഭാഗം പേർക്കും നിയമനം നൽകിയിരുന്നു. അതിന്റെ മൂന്നിരട്ടി ഉദ്യോഗാർഥികളെ 2013ലെ ലിസ്റ്റിൽ ഉൾപ്പെടുത്തിയെങ്കിലും 2008ൽ നടത്തിയതിന്റെ മൂന്നിലൊന്നു നിയമനം മാത്രമാണു നടന്നത്.

Related posts

കോവിഡ് വ്യാപനം ഒഴിവാക്കാന്‍ എത്രയും വേഗം വാക്സിന്‍ സ്വീകരിക്കുക: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

ജാർഖണ്ഡ്‌ പെൺകുട്ടിയുടെ കൊലപാതകം ; പ്രതിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു

Aswathi Kottiyoor

നിയന്ത്രണം കർശനമാക്കി കർണാടക; കേരള അതിർത്തിയിൽ പരിശോധനയില്ല……………

Aswathi Kottiyoor
WordPress Image Lightbox