• Home
  • Kerala
  • അട്ടപ്പാടി മധു കേസ് അഭിഭാഷകൻ രാജേഷ് എം മേനോന് വേതനം അനുവദിച്ച് സർക്കാർ ഉത്തരവ്
Kerala

അട്ടപ്പാടി മധു കേസ് അഭിഭാഷകൻ രാജേഷ് എം മേനോന് വേതനം അനുവദിച്ച് സർക്കാർ ഉത്തരവ്

അട്ടപ്പാടി മധു കേസ് അഭിഭാഷകൻ രാജേഷ് എം മേനോന് വേതനം അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കേസ് നടത്തിപ്പിനായി നടത്തിയ വിവിധ യാത്രകൾക്കായി യാത്രാബത്ത, ഡിസൽ/പെട്രോൾ ഇനത്തിൽ ചെലവായ 1,88,510 രൂപയിൽ 47,000 രൂപ നേരത്തെ അനുവദിച്ചിരുന്നു. ബാക്കി 1,41,510 രൂപ അനുവദിച്ചാണ് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്

അട്ടപ്പാടി മധുവധകേസിൽ പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന് സർക്കാർ വേതനം നൽകുന്നില്ലെന്ന് മധുവിന്റെ കുടുംബം നേരത്തെ പരാതി നൽകിയിരുന്നു. ഇതുവരെ ഒരു രൂപ പോലും ഫീസിനത്തിൽ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ അമ്മ മന്ത്രി കൃഷ്ണൻ കുട്ടിക്ക് പരാതി നൽകി. പരാതി പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു.

Related posts

ഇന്ത്യക്ക് അഭിമാനമായി പേരാവൂരിൽ നിന്നൊരു 19-കാരൻ

Aswathi Kottiyoor

പു​ക​യി​ല ഉ​പ​യോ​ഗം നി​ര്‍​ത്താ​ന്‍ ക്വി​റ്റ് ലൈ​ന്‍

Aswathi Kottiyoor

കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍.

Aswathi Kottiyoor
WordPress Image Lightbox